India - 2024

കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രഥമ ആഗോള സമ്മേളനം ഇന്നു മുതല്‍ ദുബായില്‍

സ്വന്തം ലേഖകന്‍ 30-09-2019 - Monday

തൃശൂര്‍: കത്തോലിക്കാ കോണ്‍ഗ്രസിന്റെ 101ാമത് വാര്‍ഷികത്തോടനുബന്ധിച്ച് പ്രഥമ ആഗോള സമ്മേളനം ഇന്നും നാളെയുമായി ദുബായിലെ ദി മെയ്ഡന്‍ ഹോട്ടലില്‍ നടക്കും. 26 രാജ്യങ്ങളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സംഘടനാ ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ 'വിഷന്‍ 2025' പ്രോഗ്രാമിലൂടെ സമുദായത്തെ കേന്ദ്രീകൃതമായി മുന്നോട്ടുനയിക്കാനുള്ള വിവിധ പദ്ധതികളുടെ രൂപീകരണവും പ്രഖ്യാപനവുമാണു സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.

ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സതേണ്‍ അറേബ്യന്‍ വികാരിയാത്ത് ബിഷപ് ഡോ. പോള്‍ ഹിന്റര്‍, യുഎഇ സാംസ്‌കാരിക മന്ത്രി ഷേഖ് മുബാറക്ക് അല്‍ നഹ്യാന്‍, സഭയുടെ സംഘടനാ ബിഷപ് ഡലഗേറ്റായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ്പുമാരായ മാര്‍ പോളി കണ്ണുക്കാടന്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ പോള്‍ ആലപ്പാട്ട്, മാര്‍ സെബസ്റ്റ്യാന്‍ പോഴോലിപ്പറമ്പില്‍, മാര്‍ ജോണ്‍ വടക്കേല്‍, മാര്‍ ജോസ് കല്ലുവേലില്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാരായ പി.ജെ. ജോസഫ്, സണ്ണി ജോസഫ്, മുന്‍ എംപിമാരായ പി.സി. തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, രാഷ്ട്ര ദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്, ഇസാഫ് ചെയര്‍മാന്‍ പോള്‍ തോമസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ബംഗളുരു സയിന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ഫിലിപ്പ്, ഷംഷാബാദ് രൂപത മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. തൃശൂര്‍ അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിനിധികളായി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ വടക്കേത്തല, സെക്രട്ടറി സി.എല്‍. ഇഗ്‌നേഷ്യസ്, ട്രഷറര്‍ കെ.സി. ഡേവീസ് എന്നിവരും പങ്കെടുക്കും.


Related Articles »