Youth Zone - 2024

വിവാദ പുസ്തകത്തിനെതിരേ പ്രതിഷേധവുമായി എത്തിയ കെ‌സി‌വൈ‌എം പ്രവര്‍ത്തകരെ കരുതല്‍ തടങ്കിലാക്കി

സ്വന്തം ലേഖകന്‍ 11-12-2019 - Wednesday

ആലപ്പുഴ: സന്യാസസഭയില്‍നിന്നും പുറത്താക്കപ്പെട്ട കന്യാസ്ത്രീയുടെ വിവാദ പുസ്തകത്തിനെതിരേ പ്രതിഷേധവുമായി എത്തിയ യുവജ്യോതി കെസിവൈഎം പ്രവര്‍ത്തകരെയും റിപ്പോർട്ട് ചെയ്യാൻ എത്തിയ കാവൽഗോപുരം എഡിറ്റർ സിറാജ് ജോസഫ് അടക്കം പന്ത്രണ്ട് പേരെയും പോലീസ് കരുതല്‍ തടങ്കലിലാക്കി. സമരക്കാരെ യാതൊരു പ്രകോപനങ്ങളും ഇല്ലാതെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു എന്ന് കെ‌സി‌വൈ‌എം സംഘടന പരാതിപ്പെട്ടു. ‘മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും’ എന്ന പേരിലെ ആലപ്പുഴ പ്രസ്സ് ക്ലബ്ബിന്റെ സെമിനാർ ലൂസിയുടെ സ്‌പോൺസേർഡ് പ്രോഗ്രാം ആണോ എന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ കാണിച്ച നിസംഗതയെന്ന്‍ വിലയിരുത്തപ്പെടുന്നു.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഭരണഘടന ഉറപ്പുനല്‍കുന്ന സമ്മേളിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യത്തിലേക്കുള്ള പോലീസിന്റെ കടന്നുകയറ്റമാണെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് എം.ജെ. ഇമ്മാനുവല്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി സ്‌റ്റേഷനില്‍നിന്ന് മോചിതരായശേഷം വിവാദപുസ്തകം പ്രതീകാത്മകമായി കത്തിച്ചു. മനുഷ്യാവകാശദിനത്തിൽ ബാനറോ, കൊടിയോ, മറ്റു മാരകായുധങ്ങളോ ഒന്നുമില്ലാതെ സമാധാനപരമായി പ്രതിഷേധമറിയിക്കുവാൻ എത്തിയവര്‍ക്ക് നേരെയാണ് ഈ മനുഷ്യാവകാശ ധ്വംസനം നടന്നിരിക്കുന്നത്.

More Archives >>

Page 1 of 9