Social Media - 2024

ക്രിസ്തുവിൽ നിന്നും നിങ്ങളെ അകറ്റുവാൻ ചെലവ് വെറും നൂറുരൂപയിൽ താഴെ! ക്രിസ്ത്യൻ പെൺകുട്ടികളും മാതാപിതാക്കളും അറിഞ്ഞിരിക്കുവാൻ

റെനിറ്റ് അലക്സ് 26-02-2022 - Saturday

"എന്റെ മകൾ അങ്ങനെ പോകില്ല" എന്ന് ആത്മവിശ്വാസത്തോടെ വിശ്വസിക്കുന്ന മാതാപിതാക്കളും, കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണുന്ന പെൺകുട്ടികളും അറിയണം, നിങ്ങൾക്കായി വലവിരിച്ചിരിക്കുന്ന ചതിയുടെ പുതിയ തലങ്ങൾ.

⧫ സംഭവകഥയുടെ ആദ്യ ഭാഗം

സുഹൃത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായ ക്രിസ്ത്യൻ പെൺകുട്ടിക്ക് ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അറിയുക. ഒരു ദിവസം പെൺകുട്ടി, തന്റെ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായി വിവരം കിട്ടിയപ്പോൾത്തന്നെ പോലീസിൽ അറിയിച്ചതുകൊണ്ട്, വൈകുന്നേരത്തോടെ കമിതാക്കളെ കണ്ടുപിടിച്ച് സ്റ്റേഷനിലെത്തിക്കുവാൻ പോലീസിനു സാധിച്ചു. പെൺകുട്ടിയുടെ വീട്ടിൽനിന്നും രണ്ടോ മൂന്നോ പേരും അവർക്കു വേണ്ടപ്പെട്ട ഒരു വൈദികനും മാത്രം പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ, പയ്യന്റെ ഭാഗത്തുനിന്നും വന്ന ആളുകളെകൊണ്ട് പോലീസ് സ്റ്റേഷനും പരിസരവും നിറഞ്ഞിരുന്നു. മാതാപിതാക്കളെ വേദനിപ്പിച്ച് ഒളിച്ചോടിയവരെ ശകാരിക്കുവാനും തെറ്റുതിരുത്തിക്കൊടുത്ത്, പെൺകുട്ടിയെ അവരുടെ മാതാപിതാക്കളെ ഏൽപ്പിച്ച് പയ്യനെ തിരികെകൊണ്ടുപോകുവാൻ വന്നവരാണിവരെല്ലാം എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി. ഒരു പെൺകുട്ടിയെക്കൂടി തങ്ങളുടെ മതത്തിന്റെ ഭാഗമാക്കുവാൻ ഉറപ്പിച്ചുവന്ന ഒരുകൂട്ടം ആളുകൾ !!! ലവ് ജിഹാദ് എന്ന പേര് നമുക്ക് പരിചയപ്പെടുത്തി തന്നവർ!!! (NB : ഏതെങ്കിലും ഒരു മതവിഭാഗത്തിലെ എല്ലാവരും മോശക്കാർ എന്ന പ്രയോഗം ഈ പോസ്റ്റിന് ഇല്ല.)

അതുകൊണ്ടുതന്നെ ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് പോലീസ് സ്റ്റേഷനിൽ കയറി പെൺകുട്ടിയെ കാണുന്നതിൽനിന്നുപോലും എണ്ണത്തിൽ കൂടുതലുള്ള ആ പയ്യന്റെ കൂട്ടർ തടഞ്ഞു. ദൈവാനുഗ്രഹത്താൽ ഒടുവിൽ അവർക്ക് പെൺകുട്ടിയെയും പയ്യനെയും അകത്തുകയറി കാണുവാൻ സാധിച്ചു. ചെറുക്കനെ കണ്ട് അവർ ശരിക്കും ഞെട്ടി. അന്യമതത്തിൽപ്പെട്ട പയ്യൻ എന്നതിലുപരി, രൂപംകൊണ്ട് ഒരുതരത്തിലും തന്റെ മകൾ ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്ത, ഒട്ടും സുമുഖനല്ലാത്ത ഈ രൂപത്തെ തന്റെ മകൾ എങ്ങനെ ഇഷ്ടപ്പെട്ടു എന്നവർ ചിന്തിച്ചുപോയി. കരഞ്ഞുനിലവിളിക്കുന്ന മാതാപിതാക്കളുടെ മുഖം അവളിൽ ഒരു മാറ്റവും വരുത്തിയില്ല.

'ഞാനിവന്റെ കൂടെ പോകുന്നു' എന്നവൾ തീർത്തുപറഞ്ഞു. അവളുടെ മനസ്സുമാറില്ല എന്നുറപ്പായപ്പോൾ അവർ തിരിച്ചുപോരുവാൻ തീരുമാനിച്ചു. പോകുവാൻ തുടങ്ങുമ്പോൾ വൈദികൻ അവളുടെ നെറ്റിയിൽ കുരിശുവരച്ച് ഒരു പ്രത്യേക പ്രാർത്ഥന ചൊല്ലി. (അതെന്താണെന്ന് എന്റെ സുഹൃത്തിനും നിശ്ചയമില്ല) അടുത്തനിമിഷം പരിശുദ്ധാത്മാവ് അവളിൽ പ്രവർത്തിക്കുകയും പൈശാചികശക്തി വിട്ടുപോവുകയും അവൾ കരയുവാനും തുടങ്ങി. അമ്മയെ കെട്ടിപ്പിടിച്ച് കൂടെപ്പോരുന്നു എന്നു പറഞ്ഞു. അവളെ ആ വൈദികന്റെ ശുശ്രൂഷ വഴി മാതാപിതാക്കൾക്ക് ദൈവം തിരിച്ചുനൽകി.

⧫ ഇനി ഈ സംഭവത്തിന്റെ രണ്ടാം ഭാഗം

പൂർണ്ണമായ വിടുതലിന്, ആ പെൺകുട്ടി ഉപയോഗിക്കുന്ന സകലസാധനങ്ങളും പരിശോധിക്കുവാൻ ആ വൈദികൻ നിർദേശിച്ചതനുസരിച്ച് വീട്ടുകാർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്തുവാൻ സാധിച്ചില്ല. ഒടുവിൽ പെൺകുട്ടിയുടെ സഹോദരൻ അവളുടെ പേന തുറന്നുനോക്കിയപ്പോൾ പൈശാചികശക്തിയെ ആവാഹിച്ച ഒരു 'വസ്തു' കണ്ടെത്തുകയും ആ സ്പിരിറ്റിനെ വൈദികൻ യേശുവിന്റെ നാമത്തിൽ നിർവീര്യമാക്കുകയും ചെയ്തു. 100 രൂപയുടെ സമ്മാനത്തിലെ വശീകരണശക്തിയിൽ ഈശോയും മാതാപിതാക്കളും ഇത്രയും നാളത്തെ ദൈവവിശ്വാസവും ചവറ്റുകുട്ടയിലെ മാലിന്യംപോലെയായി മാറി!!! ആർക്കുവേണം അതൊക്കെ!!! ആ പയ്യനേക്കാളും വലുതല്ലല്ലോ അതൊന്നും..അല്ലെ?!!

ഇതൊക്കെ വിശ്വസിക്കുവാൻ പ്രയാസം തോന്നുന്നുണ്ടെങ്കിൽ പ്രശസ്ത ധ്യാനഗുരുവായ മാത്യു വയലമണ്ണിൽ അച്ചൻ വിവരിച്ച മറ്റൊരു സംഭവകഥ അറിയുക. മകൾക്ക് കുദാശകളോടും പ്രാർത്ഥനകളോടുമുള്ള താൽപ്പര്യം കുറഞ്ഞപ്പോഴാണ് മാതാപിതാക്കൾ അവളെ ഒരു വൈദികന്റെ അടുത്തെത്തിച്ചത്. അവൾക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ കിട്ടിയ സന്ദേശമനുസരിച്ച്. കഴുത്തിൽകിടക്കുന്ന മാല എവിടെനിന്നുകിട്ടിയതാണെന്ന് അച്ചൻ പെൺകുട്ടിയോട് ചോദിച്ചു. കടയിൽനിന്നും പെൺകുട്ടി വാങ്ങിയതാണെന്ന മറുപടിയിൽ തൃപ്തനാകാതെ, ആ മാലയുടെ ഉറവിടത്തെക്കുറിച്ച് മകളോട് ചോദിക്കുവാൻ മാതാപിതാക്കളോട് അച്ചൻ നിർദേശിച്ചു.

വീട്ടുകാരുടെ നിർബന്ധത്തിൽ ഒടുവിൽ പെൺകുട്ടി സത്യം പറഞ്ഞു. അതിനെപ്പറ്റി മാത്യു വയലമണ്ണിൽ അച്ചൻ പറഞ്ഞതിപ്രകാരമാണ് : 10 രൂപ വിലയുള്ള മാല സമ്മാനിച്ചത് ആദ്യ സംഭവത്തിലെ മതത്തിൽപ്പെട്ട തൊട്ടടുത്ത വീട്ടിലെ പയ്യൻ. ഒടുവിൽ, രണ്ടു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടുമുള്ള വാഗ്വാദത്തിനിടയിൽ, ആ പയ്യനെ പെൺകുട്ടി ഒരിക്കലും ഉപേക്ഷിക്കാതിരിക്കുവാൻ ആ മാലയിൽ ചില മന്ത്രങ്ങൾ ഓതിയിരുന്നതായി പയ്യന്റെ പിതാവിന്റെ തുറന്നുപറച്ചിലും!!!

മാതാപിതാക്കളോട് : ‍

1.) "നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്." (1 യോഹന്നാൻ 4:4) യേശുക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ചവർക്ക് ശക്തിപകരുന് വചനം. "യാക്കോബിന് ആഭിചാരം ഏല്‍ക്കുകയില്ല; ഇസ്രായേലിനെതിരേ ക്ഷുദ്രവിദ്യ ഫലിക്കുകയുമില്ല."(സംഖ്യ 23 :23). "നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല." (സങ്കീർത്തനം 91:10). ഇത്തരം വചനങ്ങളും അതിന്റെ ശക്തിയും അറിയാവുന്നവർ ചിന്തിക്കുന്നുണ്ടാകും; എന്തു മണ്ടത്തരമാണ് ഈ രണ്ടു സംഭവങ്ങൾ വഴി സ്ഥാപിക്കുവാൻ ശ്രമിക്കുന്നതെന്ന്…!!

നാമോരുത്തരും, 1യോഹന്നാൻ 4:4 ൽ പറയുന്നപോലെ ലോകത്തിലുള്ളവനേക്കാൾ (പിശാചിന്റെ ആത്മാവ് ) ശക്തനായവനെ (ക്രിസ്തു)ഹൃദയത്തിൽ സ്വീകരിച്ചിരുത്തിയിട്ടുണ്ടോ എന്ന് ആത്മാർത്ഥമായി ആലോചിക്കുക. സങ്കീർത്തനം 91 :10 വിശ്വസിക്കുമ്പോൾ, സങ്കീർത്തനം 91 :9 പ്രകാരം, "നീ കര്‍ത്താവിൽ (മാത്രം) ആശ്രയിച്ചു; അത്യുന്നതനിൽ (മാത്രം) നീ വാസമുറപ്പിച്ചു" എന്നു പറയുവാൻ സാധിക്കണം.

ഏതെങ്കിലും തരത്തിൽ നിസ്സാരമെന്നു തോന്നുംവിധം ഒന്നാം പ്രമാണം ലംഘിക്കുമ്പോൾ ഓർക്കുക; കർത്താവിന് രണ്ടാം സ്ഥാനമോ അതിനുതാഴെയോ കൊടുത്ത് ഞായറാഴ്ച കുർബാനയും വേദപാഠവും മുടക്കി കോച്ചിങ്ങിനും ഔട്ടിങ്ങിനും മറ്റും കുട്ടികളെ കൊണ്ടുപോകുമ്പോൾ ഓർക്കുക; കുടുംബപ്രാർത്ഥനകൾ വേണ്ടെന്നുവെച്ചോ പെട്ടെന്നു തട്ടിക്കൂട്ടി ചൊല്ലിത്തീർത്തിട്ടോ സീരിയലിന്റെയും സിനിമയുടെയും പുറകേ പോകുമ്പോൾ ഓർക്കുക; ജോലിയുടെയോ ബിസിനസിന്റെയോ പേരുപറഞ്ഞു പ്രാർത്ഥനകളും കൂദാശകളും മുടക്കി "മക്കൾക്കുവേണ്ടി" തിരക്കുപിടിച്ചോടുമ്പോൾ ഓർക്കുക; പാപബോധവും പശ്ചാത്താപവുമില്ലാതെ ജീവിതം തന്നിഷ്ടപ്രകാരം ആസ്വദിച്ചു ജീവിക്കുമ്പോൾ ഓർക്കുക; നേരത്തെ സൂചിപ്പിച്ചതും ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതുമായ മറ്റു സംരക്ഷണവചനങ്ങളൊന്നും നിങ്ങളുടെ കുടുംബത്തിന് ബാധകമല്ല. ദൈവത്തിന്റെ സംരക്ഷണവേലി പൊളിഞ്ഞു സാത്താൻ കയറി ശക്തനായിരിക്കുന്ന ഒരു കുടുംബത്തിൽ അവനു പ്രവർത്തിക്കാൻ 10 രൂപയുടെ മാലയുടെപോലും ആവശ്യമില്ല!!! ‍

2.) മാതാപിതാക്കളോടോ സമൂഹത്തോടോ ഉള്ള പേടിയുടെയോ ബാധ്യതയുടെയോ പേരിൽ ഒരു മകനോ മകളോ വഴിതെറ്റി നീങ്ങാതിരിക്കുമെന്ന് ഈ തലമുറയുടെ കാര്യത്തിൽ പ്രതീക്ഷിക്കരുത്. കാരണം സമൂഹം അവർക്ക് എല്ലാത്തരത്തിലുള്ള സ്വാതന്ത്ര്യവും സൗകര്യവും സംരക്ഷണവും കൊടുത്തിരിക്കുന്നു. അതുകൊണ്ട് ചെറുപ്പം മുതലേ ദൈവത്തെ അറിഞ്ഞു മക്കളെ വളർത്തുക. ആത്മീയകാര്യങ്ങൾക്ക് ഒന്നാംസ്ഥാനംതന്നെ കൊടുത്തു വളരുവാൻ അവരെ പഠിപ്പിക്കുക. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ അവർ നിറയുമ്പോൾ, ക്രിസ്തു ശക്തനായി അവരിൽ വസിക്കുമ്പോൾ, *“ഒരു തിന്മയും അവർക്കു ഭവിക്കുകയില്ല.” - സങ്കീർത്തനം 91:10*

പെൺകുട്ടികളോട് :

1.) നിങ്ങൾക്ക് ഒരു ബോയ്‌ഫ്രണ്ട് ഇല്ലെങ്കിൽ, ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന് നിങ്ങൾ അവകാശപ്പെടുന്നവരിൽനിന്നും പരിഹാസം ഏൽക്കുന്ന കാലഘട്ടത്തിലാണ് നിങ്ങൾ ജീവിക്കുന്നത്. പരിഹാസത്തോടൊപ്പം ഏതെങ്കിലും ആൺകുട്ടിയുടെ പേരു കൂട്ടിപ്പറഞ്ഞു നിങ്ങളെ പരസ്പ്പരം ഒന്നിപ്പിക്കുവാൻ അവർ മത്സരിക്കും. അതിൽ മതമോ പ്രായമോ സ്വഭാവമോ ഒന്നും അവർക്കു പ്രശ്നമല്ല. കാരണം നിങ്ങളുടെ നന്മ ആഗ്രഹിക്കുവാൻ അവർ നിങ്ങളുടെ മാതാപിതാക്കളോ സഹോദരങ്ങളോ അല്ലല്ലോ..!!!

ഈ തലമുറയിലെ 5% ക്യാമ്പസ് പ്രണയങ്ങൾപ്പോലും വിവാഹത്തിലെത്തുന്നില്ല എന്നോർക്കുക. കേവലം താൽക്കാലിക ജഡിക സുഖം മാത്രം ലക്‌ഷ്യം വച്ചുള്ള ആണുങ്ങളുടെ വലയിൽ ഒരു പെൺകുട്ടി വീഴുവാൻ അവളുടെ സുഹൃത്തുക്കൾ നിർണ്ണായകസ്വാധീനം പല അവസരത്തിലും ചെലുത്തുന്നു. (നന്മ മാത്രം ആഗ്രഹിച്ചു നേർവഴിക്കു നയിക്കുന്ന ചെറിയ ശതമാനം നല്ല സുഹൃത്തുക്കളെ വളരെ ബഹുമാനത്തോടെ ഈ അവസരത്തിൽ കാണുന്നു) ത്രില്ലടിപ്പിക്കുന്ന പ്രണയ സിനിമകളും നിർണായക സ്വാധീനം പലരിലും ചെലുത്തുന്നു.

അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളായിരിക്കട്ടെ നിങ്ങളുടെ ആത്മാർത്ഥ സുഹൃത്തുക്കൾ. അവരെക്കാളും വിശ്വാസവും സ്നേഹവും സുഹൃത്തുക്കളിൽ കാണേണ്ടതില്ല. ( മാതാപിതാക്കൾ തമ്മിലുള്ള വഴക്കുകാരണം, കുട്ടികളെ നിങ്ങൾ പരിഗണിക്കാതിരിക്കുകയും, പരിഗണയും സ്നേഹവും കിട്ടുന്നിടത്തു കുട്ടികൾ പോവുകയും ചെയ്താൽ, കുട്ടികളെ കുറ്റംപറയാൻ നിങ്ങൾക്കവകാശമില്ല) ഒരു പെൺകുട്ടിയെ സ്വാധീനിക്കുവാൻ ആണുങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അവളുടെ പെൺസുഹൃത്തുക്കളെത്തന്നെയാണ്. ലവ് ജിഹാദ് ഉണ്ടെങ്കിൽ, അതിൽ ആൺകുട്ടികൾ മാത്രമല്ല, പെൺകുട്ടികളും കണ്ണികളാണ്. കൂട്ടുകാരി കൃസ്ത്യാനി ആണെങ്കിൽ പോലും താഴെപ്പറയുന്ന കാരണങ്ങളാൽ അവളെയും പൂർണ്ണമായും വിശ്വസിക്കേണ്ടതില്ല. (a.) കൂട്ടുകാരി ലവ് ജിഹാദിന്റെ ഇര ആണെങ്കിൽ ആൺ സംഘത്തിൽനിന്നുള്ള ഭീക്ഷണിയും ബ്ലാക്‌മെയിലിങ്ങും മൂലം നിന്നെയും കൂട്ടുകാരി ചതിയിൽ വീഴ്ത്തും. ഒരു സംശയവും വേണ്ട. (b.) ക്രിസ്തുവിന്റെ ആത്മാവ് കൂട്ടുകാരിയിൽ വസിക്കുന്നില്ലെങ്കിൽ, കേവലം ജഡികസുഖത്തിനും ടൈം പാസ്സിനും വേണ്ടി ബോയ് ഫ്രണ്ടിനെ സ്വീകരിക്കുവാൻ അവൾ നിന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

2.) ജഡിക സുഖത്തിനുവേണ്ടി മാത്രം ഒരു പെൺകുട്ടിയെ പ്രണയിക്കുന്നവൻ കൂടുതൽ പറയുന്ന ഒരു വാക്കായിരിക്കും "നിനക്കെന്നെ വിശ്വാസമില്ലേ?" എന്ന്. Sentiments കലർത്തിയ ഈ ചോദ്യത്തിലെ കുടിലത എന്നാണ് നമ്മുടെ പെൺകുട്ടികൾ മനസിലാക്കുക? 'എനിക്കു നിന്നെ വിശ്വാസമാണ്' എന്നു തെളിയിക്കുവാൻ ഭാഗികമായോ പൂർണ്ണമായോ അവനു വിധേയപ്പെടുന്ന പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുക്കുമ്പോൾ അവൻ നിങ്ങളോടു പറയും : "നീയെന്റെ അരികിലില്ലാത്തപ്പോൾ നിന്നെ miss ചെയ്യാതിരിക്കുവാനാണിത്. ഞാൻ ആരെയും കാണിക്കില്ല." ആ വാക്കിലും നമ്മുടെ പെൺകുട്ടികൾ അവന്റെ ആത്മാർത്ഥ സ്നേഹം കാണുന്നു..!!

പിന്നീട് ആ ചിത്രങ്ങളോ വീഡിയോയോ ഉപയോഗിച്ച്, ഭീക്ഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിക്കുമ്പോഴോ, ജഡികാവശ്യങ്ങൾക്കു കൂടുതൽ കീഴ്പ്പെടുവാൻ ആവശ്യപ്പെടുമ്പോഴോ, അവന്റെ സുഹൃത്തുക്കൾക്ക് കീഴ്പ്പെടുവാൻ ആവശ്യപ്പെടുമ്പോഴോ ആയിരിക്കും അവന്റെ 'ആത്മാർത്ഥ സ്‌നേഹത്തിന്റെ ആഴം' അവൾ മനസിലാക്കുക..ചൂണ്ടയിൽ കുരുങ്ങിയ മീൻപോലെ രക്ഷപെടുവാൻ സാധ്യത വളരെ വിരളമായ അവസ്ഥ...

അതുകൊണ്ട് പെൺകുട്ടീ, ഇനിയെങ്കിലും മനസ്സും കണ്ണും തുറക്കുവാൻ വൈകരുത്. കൂട്ടുകാർക്കും വിനോദങ്ങൾക്കും ലൗകിക താൽപ്പര്യങ്ങൾക്കും അമിതപ്രാധാന്യം നൽകാതെ, *ക്രിസ്തുവിനു പ്രാധാന്യം കൊടുക്കുക; അവനെ സ്നേഹിക്കുക. ക്രിസ്തുവിനെ സ്നേഹിക്കുന്നവളെ ചതിയിൽപ്പെടുത്തുവാൻ ഈ ലോകത്തിനു സാധിക്കില്ല.

നിന്റെ ദൈവം നിനക്കൊരു ഇണയെ നീ ജനിക്കുംമുമ്പേ കണ്ടുവച്ചിട്ടുണ്ട്. ആ ഇണയെ നിനക്കു തരുവാനാണ് ദൈവം ആദിമുതലേ ആഗ്രഹിക്കുന്നത്.. ദൈവത്തിന്റെ ആഗ്രഹത്തെ മാനിക്കാതെ സ്വന്തമായി മറ്റൊരാളെ കണ്ടെത്തുവാൻ നീ ഇറങ്ങുമ്പോൾ, നിന്നെ സഹായിക്കുന്നത് ദൈവമാണെന്ന് കരുതുക അസാധ്യം. അപ്പോൾ സ്വർഗ്ഗം ആഗ്രഹിക്കാത്ത ഈ പ്രണയമെന്തിന്? അതിൽപ്പെട്ട്, നമ്മുടെ രക്ഷകനായ ദൈവത്തെ ഉപേക്ഷിക്കുന്നതെന്തിന്? ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷത്തെയും അറിഞ്ഞിട്ടും ആ വിശ്വാസം ഉപേക്ഷിക്കുന്നവർ പിശാചിനെയാണ് സ്വീകരിക്കുന്നതെന്നറിയുന്നില്ലേ? പിന്നെങ്ങനെ ഈ ലോകജീവിതത്തിൽ സമാധാനവും ആത്മാവിന്റെ രക്ഷയും നിനക്ക് സാധ്യമാകും?

ചിന്തിക്കുക. ജ്ഞാനത്തിനും വിവേകത്തിനുംവേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കുക. മാതാപിതാക്കളും അവർവഴി കുട്ടികളും, ശക്തമായ ആത്മീയ അടിത്തറ ജീവിതത്തിലുണ്ടാക്കിയെടുക്കുക. "ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പസ്തോലപ്രവർത്തനങ്ങൾ 4:12)

യേശു ഏകരക്ഷകൻ ലോകരക്ഷകൻ. ദൈവനാമം മഹത്വപ്പെടട്ടെ. ആമ്മേൻ

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

#Repost

More Archives >>

Page 1 of 12