Faith And Reason

ഭക്ഷണത്തിനു മുന്‍പ് യേശു നാമത്തില്‍ മൂന്നു വയസ്സുകാരന്റെ പ്രാർത്ഥന: വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍ 15-02-2020 - Saturday

മിസോറി: അമേരിക്കയിലെ മധ്യ പടിഞ്ഞാറൻ സംസ്ഥാനമായ മിസോറിയിലെ ട്രാൻസ്ഫോർമേഷൻ ക്രിസ്ത്യൻ പ്രീസ്കൂളിൽ ഉച്ച ഭക്ഷണത്തിനു മുമ്പ് പ്രാർത്ഥിക്കുന്ന മൂന്നുവയസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കരങ്ങള്‍ കൂപ്പി നിഷ്കളങ്കമായ മുഖഭാവത്തോടെ ശക്തമായി പ്രാര്‍ത്ഥിക്കുന്ന മാക്കി എന്ന കുഞ്ഞിന്റെ ദൃശ്യം അമ്മയായ റാണിഷി മാർട്ടിനാണ് ഒപ്പിയെടുത്തത്. ഇത് നവമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരിന്നു. യൂട്യൂബില്‍ സി‌ബി‌എസ്‌എന്‍ പങ്കുവെച്ച വീഡിയോ മാത്രം 46 ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്.

"ദൈവ പിതാവേ, ഞങ്ങളീ ഭക്ഷണത്തിനു നന്ദി പറയുന്നു. ഇത് ആശീര്‍വ്വദിക്കുവാന്‍ ഞങ്ങള്‍ യാചിക്കുന്നു. ഞങ്ങളുടെ ശരീരത്തിന് ഊർജ്ജം നൽകുന്ന ഭക്ഷണമാക്കി മാറ്റണണമേ" എന്ന് മാക്കി പ്രാർത്ഥിച്ചപ്പോൾ, അതേ വാക്കുകൾ തന്നെ അവന്റെ അധ്യാപകരും, സഹപാഠികളും ഏറ്റുചൊല്ലി. മകന്റെ പ്രാർത്ഥന കണ്ടപ്പോൾ താൻ ഞെട്ടി പോയതായി റാണിഷി മാർട്ടിൻ ഗുഡ്മോർണിംഗ് അമേരിക്ക എന്ന മാധ്യമത്തോട് പറഞ്ഞു.

മാക്കിയുടെ പിറന്നാളായതിനാലാണ് താൻ സ്കൂളിൽ എത്തിയതെന്നും, അതിനുമുമ്പ് മാക്കി സ്കൂളിൽ പ്രാർത്ഥിക്കുന്നത് കേട്ടില്ലെന്നും അവർ പറഞ്ഞു. "ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഭക്ഷണം കിട്ടാനുള്ള അനുഗ്രഹമുണ്ടാകണം. യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു, ആമേൻ" എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മാക്കി തന്റെ ഹൃദ്യമായ യാചന അവസാനിപ്പിക്കുന്നത്. നവമാധ്യമങ്ങളിലെ നൂറുകണക്കിനു പേജുകളില്‍ പങ്കുവെച്ചിട്ടുള്ള ഈ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 24