Faith And Reason - 2024
ദൈവവിശ്വാസം ആരോഗ്യകാര്യങ്ങളിൽ സംതൃപ്തി നൽകും: പുതിയ പഠനഫലം പുറത്ത്
സ്വന്തം ലേഖകന്‍ 28-02-2020 - Friday
ലണ്ടന്‍: നിരീശ്വരവാദികളുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ ദൈവ വിശ്വാസികളായ ആളുകൾ ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. ബ്രിട്ടണിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് സർവ്വേ നടത്തിയത്. 68 ശതമാനം ക്രൈസ്തവ വിശ്വാസികൾ സ്വന്തം ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരായിരിക്കുമെന്ന് സർവ്വേ പറയുമ്പോൾ, ആരോഗ്യകാര്യങ്ങളിൽ സംതൃപ്തരായിട്ടുള്ള നിരീശ്വരവാദികളുടെ എണ്ണം 64 ശതമാനമാണ്. മതവിശ്വാസവും, ആരോഗ്യം തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിൽ പഠനവിധേയമാക്കിയത്.
ദൈവവിശ്വാസമില്ലാത്ത 16 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾ ആരോഗ്യകാര്യങ്ങളിൽ ആശങ്കപ്പെടാനുളള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രസ്തുത റിപ്പോർട്ടിലെ കണ്ടെത്തലുകളും, ഭാവിയെപ്പറ്റിയുളള ദൈവവിശ്വാസികളായിട്ടുള്ളവരുടെ പ്രത്യാശയും തമ്മിൽ ബന്ധമുണ്ടെന്ന് മതകാര്യങ്ങളിൽ വിദഗ്ധരായവർ പറയുന്നു. ക്രൈസ്തവരുടെ നല്ല കാഴ്ചപ്പാടിന്റെ പിന്നിലെ ഘടകം, അവരിലുള്ള നന്ദിയുടെ ഒരു മനോഭാവമായിരിക്കുമെന്ന് റിലീജിയൺ മീഡിയ സെന്ററിന്റെ അധ്യക്ഷൻ മൈക്കിൾ വാക്ക്ലിൻ പ്രീമിയർ ന്യൂസിനോട് പറഞ്ഞു.
സങ്കീർത്തനം 139 അദ്ധ്യായത്തിൽ പറയുന്നതുപോലെ (അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു. സങ്കീര്‍ത്തനങ്ങള്‍ 139:13) ദൈവത്തിൻറെ സാദൃശ്യത്തിലാണ് നമ്മൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിച്ചാൽ നമ്മുടെ ശരീരത്തെ നാം കുറച്ചുകൂടിയെങ്കിലും ബഹുമാനിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിശ്വാസം പഠിപ്പിക്കുന്ന നിത്യതയെ കുറിച്ചുള്ള പ്രത്യാശയും ഇവിടെ പ്രസക്തമായ ഘടകമാണെന്നും മൈക്കിൾ വാക്ക്ലിൻ കൂട്ടിച്ചേർത്തു.
blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക