Faith And Reason - 2024

'ദൈവ വിശ്വാസം' സ്ഥാപനങ്ങളിൽ പരസ്യമായി പ്രദർശിപ്പിക്കാനുള്ള ബില്‍ ഒക്‌ലഹോമയില്‍ പാസ്സായി

സ്വന്തം ലേഖകന്‍ 06-03-2020 - Friday

ഒക്‌ലഹോമ: ‘ദൈവ വിശ്വാസം’ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുവാന്‍ റഷ്യ തീരുമാനിച്ചതിന് പിന്നാലെ അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാനത്തു നിന്നും മറ്റൊരു ഭരണകൂട വിശ്വാസ സാക്ഷ്യം. അമേരിക്കയുടെ ദേശീയ ആപ്തവാക്യമായ ‘ഇൻ ഗോഡ് വി ട്രസ്റ്റ്’ ( ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു) പൊതുസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനുള്ള ബില്ലിന് ഒക്‌ലഹോമ അധോസഭയായ ജനപ്രതിനിധി സഭയിൽ അംഗീകാരമായി. 20ന് എതിരെ 76 വോട്ടുകൾക്കാണ് ബിൽ പാസായത്. അമേരിക്കയുടെ ഭരണസിരാകേന്ദ്രത്തിലെ കാപ്പിറ്റോൾ വിസിറ്റർ സെന്ററിൽ പ്രദർശിപ്പിച്ചിരിക്കുന്ന അതേ വലുപ്പത്തിൽ (എഴുപതു അടി നീളത്തിലും നാല് അടി വീതിയിലും) ആപ്തവാക്യം പൊതുസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനുള്ള അനുമതിയാണ് ബില്ല് അനുശാസിക്കുന്നത്.

HB3817 എന്നു പേര് നല്കിയിരിക്കുന്ന ബില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും സ്പീക്കറുമായ ചാള്‍സ് മക്കോളാണ് അവതരിപ്പിച്ചത്. ഉപരിസഭയായ സെനറ്റിൽ ബിൽ പാസാകുന്നതോടെ ഏതാണ്ട് 342 ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിൽ ഈ ആപ്തവാക്യം പ്രദർശിപ്പിക്കാൻ അനുമതി ലഭിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ അമേരിക്കയിലെ സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ "ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" വാചകം പ്രദർശിപ്പിക്കുവാന്‍ സംസ്ഥാന നേതൃത്വം അംഗീകാരം നല്‍കിയിരിന്നു. 1956-ൽ പ്രസിഡന്റ് ഐസൻഹോവർ ഒപ്പുവെച്ചതിനു ശേഷമാണ് 'ദൈവത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു' (ഇന്‍ ഗോഡ് വി ട്രസ്റ്റ്) എന്ന വാചകം അമേരിക്കയുടെ ആപ്തവാക്യമായി മാറിയത്. അമേരിക്കയുടെ ട്രഷറി വിഭാഗത്തിന്റെ വെബ്സൈറ്റിലെ വിവരങ്ങള്‍ പ്രകാരം പിറ്റേ വർഷം മുതല്‍ ഡോളറില്‍ ഇത് രേഖപ്പെടുത്തുവാന്‍ ആരംഭിക്കുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 25