Faith And Reason - 2025
മദര്‍ തെരേസയോട് മാധ്യസ്ഥം യാചിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍ 03-04-2020 - Friday
വത്തിക്കാന്‍ സിറ്റി: ഈ ദിവസങ്ങളില്‍ വിശുദ്ധ മദര്‍ തെരേസയോട് മാധ്യസ്ഥം യാചിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. ഇന്നലെ വ്യാഴാഴ്ച #നമുക്കു പ്രാര്‍ത്ഥിക്കാം എന്ന ഹാഷ്ടാഗോട് കൂടിയാണ് പാപ്പ ട്വിറ്ററില്‍ സന്ദേശം പങ്കുവെച്ചത്. സാന്താ മാര്‍ത്തയിലെ ഇന്നലെത്തെ തന്‍റെ ദിവ്യബലിയര്‍പ്പണത്തില്‍ പാപ്പായുടെ പ്രത്യേക നിയോഗമായിരുന്നു ഭവനരഹിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നത്. ഇതിന് ശേഷമാണ് ട്വീറ്റും വന്നത്.
“ഈ ദിനങ്ങളില്‍ സമൂഹത്തില്‍ നിഗൂഢമായ നിരവധി പ്രതിസന്ധികള്‍ ഉയര്‍ന്നു വരികയാണ്. ഇത്തരത്തില്‍ സാധാരണ ജീവിത പരിസരങ്ങളില്‍ മറഞ്ഞിരിക്കുന്ന സഹോദരങ്ങളെക്കുറിച്ച്, വിശിഷ്യാ ഭവനരഹിതരായവരെക്കുറിച്ചുള്ള സാന്നിധ്യ അവബോധം നമ്മില്‍ ഓരോരുത്തരിലും വളര്‍ത്തണമേയെന്ന് കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തേരേസയോടു നമുക്കു പ്രാര്‍ത്ഥിക്കാം”.ഇംഗ്ലിഷ് ഉള്‍പ്പെടെ ഒന്‍പതു ഭാഷകളില്‍ ഫ്രാന്‍സിസ് പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക