Faith And Reason - 2025
ഈസ്റ്റര്‍ ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയെ ഗ്വാഡലൂപ്പ മാതാവിനു സമര്‍പ്പിക്കും
സ്വന്തം ലേഖകന്‍ 03-04-2020 - Friday
മെക്‌സിക്കോ സിറ്റി: കൊറോണാ വൈറസ് ആഗോള തലത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഈസ്റ്റർ ദിനത്തിൽ ലാറ്റിൻ അമേരിക്കയെ ഗ്വാഡലൂപ്പ മാതാവിന് സമർപ്പിക്കും. കൊറോണ മഹാമാരിയിൽനിന്ന് ആത്മീയ സംരക്ഷണം യാചിച്ച് ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലാണ് സമർപ്പണം നടത്തുവാന്‍ തീരുമാനിച്ചത്. ഏപ്രിൽ 12 മെക്‌സിക്കൻ സമയം ഉച്ചയ്ക്ക 12നു നടക്കുന്ന സമർപ്പണ തിരുക്കർമങ്ങൾ വിശ്വാസികള്‍ ഓണ്‍ലൈന്‍/ ടെലിവിഷന്‍ വഴി പങ്കുചേരും.
മെക്‌സിക്കൻ നാഷണൽ ബസിലിക്കയിൽ നടക്കുന്ന തിരുക്കർമങ്ങൾ ഓൺലൈനായി തത്‌സമയം സംപ്രേഷണം ചെയ്യുമെന്നും സമർപ്പണ തിരുക്കർമങ്ങൾ നടക്കുന്ന സമയത്ത് രാജ്യത്തെ മുഴുവൻ ദേവാലയങ്ങളിലും മണികൾ മുഴക്കുമെന്നും ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ ആഹ്വാനം ചെയ്തു.
ശാസ്ത്രത്തിന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഗ്വാഡലൂപ്പ മാതാവ്: ചരിത്രത്തിലൂടെ ഒരു യാത്ര
1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക