Faith And Reason - 2024

തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ആറ് വയസുള്ള ബാലന്റെ ചിത്രം വൈറലാകുന്നു

സ്വന്തം ലേഖകന്‍ 18-04-2020 - Saturday

ലിമ: ആഗോള മഹാമാരിയായ കൊറോണയില്‍ നിന്നു പൂര്‍ണ്ണമായി വിടുതലിനായി തെരുവില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ബാലന്റെ ചിത്രം വൈറലാകുന്നു. വടക്കു പടിഞ്ഞാറൻ പെറുവിലെ ലാ ലിബർട്ടാഡ് മേഖലയിലെ ജുണിൻ സ്ട്രീറ്റില്‍ ഒറ്റയ്ക്ക് മുട്ടുകുത്തി കൂപ്പുകരങ്ങളോടെ നില്‍ക്കുന്ന അലന്‍ കസ്തനേഡാ സെല്‍ഡാ എന്ന ബാലന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. കണ്ണുകളെ ഈറനണിയിക്കുന്ന ചിത്രം ക്ലാവുഡിയ അലജന്ദ്ര മോറ എന്ന സ്ത്രീയാണ് പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചത്. പിന്നീട് ഇത് വൈറലാകുകയായിരിന്നു.

അവനോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും വീട്ടിൽ ഭയങ്കര ശബ്ദമായതിനാല്‍ പുറത്തു വന്നുനിന്ന് പ്രാര്‍ത്ഥിക്കുകയാണെന്നുമായിരിന്നു മറുപടിയെന്നും ക്ലാവുഡിയ വെളിപ്പെടുത്തി. കുട്ടിയുടെ ദൈവത്തോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സാക്ഷിയാകാൻ കഴിഞ്ഞതിൽ താന്‍ അതീവ സന്തോഷവതിയാണെന്ന് ക്ലാവുഡിയ ഫേസ്ബുക്കില്‍ കുറിച്ചു. എന്‍റെ തന്നെ ജീവിതത്തിന് ആ ആറുവയസുകാരന്‍ ബാലന്റെ പ്രവര്‍ത്തി പുതിയ ഉള്‍ക്കാഴ്ച പകര്‍ന്നു. ഞങ്ങള്‍ അയല്‍പക്കത്തുള്ള കുറച്ചുപേര്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിച്ചു. ഈ അത്യാവശ്യ സന്ദര്‍ഭത്തില്‍ കൂടുതല്‍ വിശ്വാസവും പ്രതീക്ഷയും പങ്കിടാന്‍ ആ കുട്ടിയുടെ പ്രവര്‍ത്തി തന്നെ സ്വാധീനിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങള്‍ കത്തോലിക്ക കുടുംബമാണെന്നും ആറുവയസുള്ള കൊച്ചുകുട്ടിയായ അവന്റെ പ്രവര്‍ത്തിയില്‍ താന്‍ അതിശയിച്ചുപോയെന്നുമായിരിന്നു ബാലന്റെ പിതാവിന്റെ പ്രതികരണം. അതേസമയം ബാലന്റെ മാതൃക പിന്തുടര്‍ന്നു കൂട്ടായ്മയിലുള്ള പ്രാര്‍ത്ഥന പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »