Faith And Reason - 2024

വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന മുടക്കാതെ ഫിലിപ്പീന്‍സ് വൈദികന്റെ സഞ്ചരിക്കുന്ന അള്‍ത്താര

പ്രവാചക ശബ്ദം 04-06-2020 - Thursday

മനില: പൊതു ബലിയര്‍പ്പണത്തിന് അവസരം നിഷേധിക്കപ്പെട്ടിരിക്കുന്ന കോവിഡ് കാലയളവില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ജനങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊണ്ടുള്ള ഫിലിപ്പീന്‍സ് വൈദികന്റെ ഇടപെടല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലാണ് സഞ്ചരിക്കുന്ന അൾത്താരയുമായി ക്യുസോൺ സിറ്റിയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. റൊണാൾഡ് റോബർട്ടോ എന്ന വൈദികന്‍ രംഗത്തെത്തിയിരിക്കുന്നത്. നഗരവീഥികൾ ബലിയർപ്പണ വേദിയാക്കിയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പൊതുജന പങ്കാളിത്തതോടെയുള്ള ദിവ്യബലി അർപ്പണത്തിന് അവസരം ഇല്ലാത്തതിനാല്‍ മേയ് 26 മുതലാണ് അദ്ദേഹം പിക്അപ് വാനുമായി വിശ്വാസീസമൂഹത്തിന് അരികിലേക്ക് എത്തുവന്‍ തുടങ്ങിയത്.

‘ഇടവക വികാരിയുടെ ട്രക്ക്’ എന്ന് അർത്ഥം വരുന്ന ‘ട്രക്ക് നി കുറ’ എന്ന ഓമനപ്പേരിൽ അദ്ദേഹത്തിന്റെ സഞ്ചരിക്കുന്ന അള്‍ത്താര ഏറെ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവ്യബലി അർപ്പിക്കുന്ന സ്ഥലവും സമയവും മുൻകൂട്ടി അറിയിക്കുന്ന ഈ വൈദികന്‍, വാനിന്റെ പിന്നിൽ ചെറിയ ഒരു അൾത്താരയും സൗണ്ട് സിസ്റ്റവുമാണ് ക്രമീകരിച്ചിരിട്ടുണ്ട്. മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് വിശ്വാസികൾ ബലിയര്‍പ്പണത്തില്‍ അണിചേരും. ദിവ്യകാരുണ്യ സ്വീകരണത്തിന് മുന്‍പ് സാനിറ്റെസർ ഉപയോഗിച്ച് വൃത്തിയാക്കണമെന്ന നിബന്ധന വിശ്വാസികള്‍ പാലിക്കുന്നു. എന്തായാലും സാഹചര്യങ്ങള്‍ പ്രതികൂലമായിട്ടും ബലിയര്‍പ്പണത്തിനുള്ള അവസരം വിശ്വാസികള്‍ക്ക് നിഷേധിക്കാത്ത ഫാ. റൊണാൾഡിന് നവമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »