Faith And Reason

വിശുദ്ധ ജൂനിപെറോയുടെ രൂപം തകർത്ത സ്ഥലത്ത് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പിന്റെ ഭൂതോച്ചാടനം

പ്രവാചക ശബ്ദം 29-06-2020 - Monday

സാൻ ഫ്രാൻസിസ്കോ: ഇടതുപക്ഷ തീവ്രവാദികൾ തകർത്ത വിശുദ്ധ ജൂനിപെറോ സെറയുടെ രൂപം നിലന്നിരുന്ന സ്ഥലത്ത് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോർ കോർഡിലിയോണി, പാപപരിഹാര പ്രാർത്ഥനയും ഭൂതോച്ചാടനവും നടത്തി. ജപമാല പ്രാർത്ഥനയും, ഭൂതോച്ചാടനവും പാപപരിഹാര കര്‍മ്മങ്ങളുടെ ഭാഗമായിരുന്നു. വിശുദ്ധ ജലം തളിച്ച് രൂപം നിന്നിരുന്ന പ്രദേശം ആർച്ച് ബിഷപ്പ് വെഞ്ചരിച്ചു. ആർച്ച് ബിഷപ്പ് കോർഡിലിയോണി മൈനർ ഭൂതോച്ചാടനം നടത്തി പൈശാചിക വിടുതലിനായി പ്രാര്‍ത്ഥിച്ചുവെന്ന് സെന്റ് മൈക്കിൾ സെന്റർ ഫോർ സ്പിരിച്വൽ റിന്യൂവലിലെ ഫാ. സ്റ്റീഫൻ റോസെറ്റി വിശദീകരിച്ചു.

വ്യക്തികള്‍ക്കും സ്ഥലങ്ങൾക്കും വസ്തുക്കൾക്കും വേണ്ടിയുള്ള ലിയോ മാർപാപ്പയുടെ വിടുതൽ പ്രാർത്ഥനയും ആര്‍ച്ച് ബിഷപ്പ് ഉരുവിട്ടു. ഭൂതോച്ചാടനത്തിന്റെയും പാപപരിഹാര കര്‍മ്മങ്ങളുടെയും ഏതാനും ചിത്രങ്ങൾ വൈദികനായ ഫാ. തോമസ് മൂർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഭൂതോച്ചാടന ശുശ്രൂഷ മാധ്യമ ശ്രദ്ധ നേടുന്നത്. വിവിധ വിശ്വാസികൾ തങ്ങളുടെ ഇടയൻ ആർച്ച് ബിഷപ്പ് കോർഡിലിയോണിയുടെ കൂടെ ജുനിപെറോ സെറയുടെ രൂപം തകർക്കപ്പെട്ട സ്ഥലത്ത് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തിയെന്നും ആർച്ച് ബിഷപ്പ് ഭൂതോച്ചാടനം നടത്തിയെന്നും തങ്ങളെല്ലാവരും നീതിക്കും, സമാധാനത്തിനും വേണ്ടി പ്രാർത്ഥിച്ചുവെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എസ്എഫ് സിറ്റിസൺ എന്ന ട്വിറ്റര്‍ അക്കൌണ്ടിലൂടെയും ഏതാനും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജൂൺ 19നാണ്, ഫ്രാൻസിസ്കൻ മിഷ്ണറിയായി അമേരിക്കയിലെത്തിയ ജൂനിപെറോ സെറയുടെ രൂപം തകർക്കപ്പെട്ടത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »