Faith And Reason - 2024
അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രതീക്ഷയുടെ വലിയ അടയാളമായിരിക്കും: കർദ്ദിനാൾ പീറ്റർ എർഡെ
പ്രവാചക ശബ്ദം 02-02-2021 - Tuesday
ബുഡാപെസ്റ്റ്: മഹാമാരിയ്ക്കിടയില്‍ ഈ വര്‍ഷം നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് പ്രതീക്ഷയുടെ വലിയ അടയാളമായിരിക്കുമെന്ന് കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന എസ്‌റ്റെർഗോം-ബുഡാപെസ്റ്റിലെ ആർച്ച് ബിഷപ്പായ കർദ്ദിനാൾ പീറ്റർ എർഡെ. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് ഒരു വർഷം വൈകി സെപ്റ്റംബര്‍ മാസത്തിലാണ് 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച ഇന്റർനാഷ്ണൽ യൂക്കരിസ്റ്റിക് കോൺഗ്രസ് പ്രതീക്ഷയുടെ വലിയ അടയാളമാകുമെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല ഇടവകകളും ആരാധനക്രമങ്ങൾ ഓൺലൈനിൽ എങ്ങനെ പ്രക്ഷേപണം ചെയ്യാമെന്ന് പഠിച്ചു. പക്ഷേ ദിവ്യകാരുണ്യത്തിന് മുന്നില്‍ അനുഭവിക്കാവുന്ന വ്യക്തിപരമായ സാന്നിധ്യം മാറ്റിസ്ഥാപിക്കാൻ യാതൊന്നിനും കഴിയില്ല. കോണ്‍ഗ്രസിനായി പകർച്ചവ്യാധി കാരണം സന്നദ്ധപ്രവർത്തകരുടെ തയ്യാറെടുപ്പു തടസ്സപ്പെട്ടുവെന്നും എന്നാൽ ഉടൻ തന്നെ ഇത് പുനഃരാരംഭിക്കാൻ തങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ത്തനം 87-ല്‍ നിന്നും അടര്‍ത്തിയെടുത്ത “എല്ലാ ഉറവകളും അങ്ങില്‍നിന്നാണ്” എന്ന ആപ്തവാക്യവുമായിട്ടാണ് 52-മത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക