Seasonal Reflections - 2024

വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി - ഏഴു പ്രത്യേകാനുകൂല്യങ്ങൾ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 05-02-2021 - Friday

സ്പെയിനിൽ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്നു ധന്യയായ മേരി അഗേർദാ ( Venerable Mary of Agreda 1602- 1665). സിസ്റ്റർ മേരി അഗർഡയ്ക്കു ലഭിച്ച ഒരു സ്വകാര്യ വെളിപാടിൽ വിശുദ്ധ യൗസേപ്പിതാവിനോടു ഭക്തി പുലർത്തുന്നവർക്കു ലഭിക്കുന്ന ഏഴു പ്രത്യേകാനുകൂല്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു.

1) ശുദ്ധത പുണ്യം സംരക്ഷിക്കുവാനും അതു നഷ്ടപ്പെടുന്ന അപകട സാഹചര്യങ്ങളിൽ നിന്നു പിന്മാറാനും അനുഗ്രഹം ലഭിക്കും.

2) പാപത്തിൽ നിന്നു മോചനം നേടാനും ദൈവകൃപ വീണ്ടെടുക്കുവാനും ശക്തമായ സഹായം ലഭിക്കുന്നു.

3) പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി വളർത്തുകയും അവളുടെ പ്രീതിക്കു അർഹയാക്കുകയും ചെയ്യുന്നു.

4)നൽമരണം ലഭിക്കുകയും മരണ സമയത്തും സാത്താൻ്റെ പ്രലോഭനങ്ങളിൽ നിന്നു പ്രത്യേക സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു.

5) വിശുദ്ധ യൗസേപ്പിൻ്റെ പേര് ഉച്ചരിക്കുന്നതിലൂടെ നമ്മുടെ രക്ഷയുടെ ശത്രുക്കളെ ഭയപ്പെടുത്തുന്നതിനു കഴിയുന്നു.

6) ആരോഗ്യമുള്ള ശരീരവും ആകുലതകളിൽ ആശ്വാസവും ലഭിക്കുന്നു.

7) വിശുദ്ധ യൗസേപ്പിൻ്റെ മദ്ധ്യസ്ഥം വഴി കുടുംബങ്ങൾക്കു മഹിമ ലഭിക്കും

വാഴ്ത്തപ്പെട്ട കന്യകയുടെ ജീവിതപങ്കാളിയായ വിശുദ്ധ ജോസഫിന്റെ നാമത്തിൽ അപേക്ഷിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ദൈവം സാധിച്ചു തരുന്നു. ഈ വിശുദ്ധ സഭയിലെ വിശ്വസ്തരായ എല്ലാ മക്കളോടും ഈ മഹാനായ വിശുദ്ധനോട് ഒരു വലിയ ഭക്തി ഉണ്ടായിരിക്കണമെന്നും, അവൻ്റെ സ്വീകാര്യതയ്ക്കു യോഗ്യരായിത്തീരാനും, അവന്റെ സംരക്ഷണത്തിന്റെ അനുകൂല ഫലങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും മദർ മേരി ഉദ്ബോധിപ്പിക്കുന്നു.

More Archives >>

Page 1 of 7