Social Media - 2024

അശ്ലീല ആസക്തി സാത്താന് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗ്ഗം: മുന്നറിയിപ്പുമായി അമേരിക്കൻ ഭൂതോച്ചാടകന്‍

പ്രവാചകശബ്ദം 04-12-2022 - Sunday

ബോസ്റ്റണ്‍: അശ്ലീല സിനിമ, വീഡിയോ, സാഹിത്യങ്ങളോടുള്ള ആസക്തി എന്നിവ ഗുരുതരമായ ആത്മീയ അപകടമാണെന്നും, അത് സാത്താന് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണെന്നും വാഷിംഗ്‌ടണ്‍ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി. ഇക്കഴിഞ്ഞ ബുധനാഴ്ച ‘കാത്തലിക് ന്യൂസ് ഏജന്‍സി’ (സി.എന്‍.എ) ക്ക് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലാണ് മോണ്‍. റോസെറ്റി ഇക്കാര്യം പറഞ്ഞത്. അശ്ലീല വ്യവസായത്തില്‍ ചെയ്യുന്നത് പോലെ ആളുകളെ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നു പറഞ്ഞ മോണ്‍. റോസെറ്റി അശ്ലീല ആസക്തിയുള്ളവര്‍ക്ക് ലൈംഗീക അപര്യാപ്തതകള്‍ കൂടുമെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു കാരണവശാലും അശ്ലീല ദൃശ്യങ്ങൾ കാണരുത്, അത് വിവാഹബന്ധങ്ങളെ ബാധിക്കും. അശ്ലീല ആസക്തി വഴി നിരവധി ആളുകളെ പ്രത്യേകിച്ച് സ്ത്രീകളേയും, കുട്ടികളേയും ചൂഷണം ചെയ്യുന്ന കോടിക്കണക്കിന് ഡോളര്‍ മറിയുന്ന ഒരു വ്യവസായത്തെ പിന്തുണക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 4-ന് അശ്ലീല ആസക്തി വഴിയാണ് സാത്താന്‍ ഹൃദയത്തില്‍ പ്രവേശിക്കുന്നതെന്നും, ഇത് ഹൃദയത്തെ ദുര്‍ബ്ബലമാക്കുമെന്നും പാപ്പ ചൂണ്ടിക്കാട്ടിയിരിന്നു. ഇതിനോട് ചേർന്ന കാര്യങ്ങൾ തന്നെയാണ് സിറാക്കൂസ് രൂപതാ വൈദികനും എഴുപത്തിയൊന്നുകാരനുമായ മോൺ. റോസെറ്റിയും വിവരിച്ചിരിക്കുന്നത്.

30 വര്‍ഷത്തോളം ഒരു അംഗീകൃത മനശാസ്ത്രജ്ഞനായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇദ്ദേഹം വാഷിംഗ്‌ടണ്‍ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനാണ്. പൈശാചിക ഉപദ്രവങ്ങള്‍ നേരിടുന്നവര്‍ക്ക് സൗഖ്യവും മോചനവും നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'സെന്റ്‌ മൈക്കേല്‍ സെന്റര്‍ ഫോര്‍ സ്പിരിച്ച്വല്‍ റിന്യൂവല്‍' എന്ന പ്രേഷിത സ്ഥാപനത്തിന്റെ സ്ഥാപകനും, പ്രസിഡന്റും കൂടിയാണ് മോണ്‍. റോസെറ്റി.


Related Articles »