Social Media - 2024

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ പോൾ ആറാമൻ പാപ്പ (1897- 1978)

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 11-03-2021 - Thursday

ജിയോവനി മോന്തീനി എന്ന പോള്‍ ആറാമന്‍ പാപ്പ 1897 സെപ്തംബര്‍ 26-ന് വടക്കെ ഇറ്റലിയിലെ ബ്രേഷ്യയിലാണ് ജനിച്ചു. 1920 മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി വൈദീകനായി അഭിഷിക്തനായ അദ്ദേഹത്തെ 1954ൽ പന്ത്രണ്ടാം പീയൂസ് പാപ്പ മിലാൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു.1958ൽ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി.

1963 ജൂൺ 21 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പോൾ ആറാമൻ 1978 വരെ ആ ചുമതല വഹിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാന ഘട്ടത്തിൽ സഭയെ നയിച്ചതും ബിഷപ് സിനഡു സ്ഥാപിക്കുകയും ചെയ്തതു പോൾ ആറാമൻ പാപ്പയുടെ ഭരണ നേട്ടമാണ്.

1968ൽ പ്രസദ്ധീകരിച്ച ഹ്യൂമനേ വീത്തേ അഥവാ മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനം വഴി മനുഷ്യജീവനു മാറി വരുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ നേരിടേണ്ട വെല്ലുവിളികളെപ്പറ്റി പ്രവചിച്ച വ്യക്തിയാണ് പോൾ ആറാമൻ പാപ്പ. മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനത്തിൽ കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങളുടെ സമൂഹത്തിൽ വരുത്ത സ്വാധീനത്തെക്കുറിച്ചു പാപ്പ അന്നേ പ്രവചിച്ചിരുന്നു. Evangelii Nuntiandi (One Proclaiming the Gospel) എന്ന അപ്പസ്തോലിക പ്രബോധനം സുവിശേഷവത്കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഫ്രാൻസീസ് പാപ്പയുടെ അഭിപ്രായത്തിൽ " ഇന്നത്തെ കാലഘട്ടത്തിനു വേണ്ടി എഴുതപ്പെട്ട ഏറ്റവും വലിയ അജപാലന പ്രബോധനമാണത്.”

വിമാനത്തിൽ യാത്ര ചെയ്ത ആദ്യ മാർപാപ്പ പോൾ ആറാമനാണ്. അമേരിക്കയും ഇന്ത്യയും സന്ദർശിച്ച ആദ്യ മാർപാപ്പയും പോൾ ആറാമൻ തന്നെ. 2014 ഒക്ടോബർ 19 നു വാഴ്ത്തപ്പെട്ടവനായും 2018 ഒക്ടോബർ പതിനാലാം തീയതി വിശുദ്ധനായും പ്രഖ്യാപിച്ചു.

വിശുദ്ധ പോൾ ആറാമൻ പാപ്പയോടൊപ്പം പ്രാർത്ഥിക്കാം

വിശുദ്ധ പോൾ ആറാമൻ പാപ്പയേ, നോമ്പുകാലത്തു ഞങ്ങളെയും ഞങ്ങൾക്കുള്ളവയേയും മറ്റുള്ളവരുമായി പ്രത്യേകിച്ച് ദരിദ്രരുമായി പങ്കു വയ്ക്കുവാനുള്ള കൃപ ഈശോയിൽ നിന്നു ഞങ്ങൾക്കു നേടിത്തരണമേ.

More Archives >>

Page 1 of 24