Seasonal Reflections - 2024

ജോസഫ്: എല്ലാ പുണ്യങ്ങളും പൂർണ്ണതയിൽ സ്വന്തമാക്കിയ വ്യക്തി

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 07-05-2021 - Friday

അഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന ദൈവശാസ്ത്രപണ്ഡിതനായ മെത്രാനായിരുന്നു ടൂറിനിലെ മാക്സിമൂസ്. എല്ലാ പുണ്യങ്ങളും അതിന്റെ പൂർണ്ണതയിൽ സ്വന്തമാക്കിയിരുന്നതിനാലാണ് യൗസേപ്പിതാവിനെ നീതിമാൻ എന്നു വിളിക്കുന്നത് എന്നായിരുന്നു മാക്സിമൂസ് മെത്രാന്റെ അഭിപ്രായം. വിശുദ്ധ ഗ്രന്ഥം ഒരു മനുഷ്യനു നൽകുന്ന ഏറ്റവും വലിയ ബഹുമതി നീതിമാൻ എന്ന അഭിസംബോധനയാണ്.

നീതിമാനായ യൗസേപ്പ് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ബഹുമതി സ്വന്തമാക്കി. ദൈവഹിതത്തോടു പൂർണ്ണമായി ഐക്യപ്പെട്ടു ജീവിച്ച യൗസേപ്പിതാവ് തന്റെ ജീവിതത്തിൽ സംഭവിച്ചതിലെല്ലാം ദൈവത്തിന്റെ അദൃശ്യകരം ദർശിച്ചു. പുണ്യപൂർണ്ണതയുടെ നിറകുടമായ നീതിമാനായ മനുഷ്യനു മാത്രമേ ദൈവീക രഹസ്യങ്ങൾ മനസ്സിലാക്കാനും അതനുസരിച്ചു പ്രത്യുത്തരിക്കാനും കഴിയു. പുണ്യങ്ങൾ പൂർണ്ണതയിൽ സ്വന്തമാക്കിയ യൗസേപ്പിതാവേ, പുണ്യപുർണ്ണതയിലേക്കു വളരാൻ ഞങ്ങളെ സഹായിക്കണമേ.

More Archives >>

Page 1 of 15