Faith And Reason - 2024

മഹാമാരിയ്ക്കിടയിലും ദൈവമാതാവിന്റെ തിരുനാള്‍ തീര്‍ത്ഥാടനം മുടക്കാതെ ഈജിപ്തിലെ ക്രൈസ്തവരും മുസ്ലിങ്ങളും

പ്രവാചക ശബ്ദം 08-06-2021 - Tuesday

സമാലുത്ത്: പരിശുദ്ധ കന്യകാമാതാവിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്നതിനായി ഈജിപ്തിലെ മിന്യാ പ്രവിശ്യയിലെ സമാലുത്ത് ഓര്‍ത്തഡോക്സ് രൂപതയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഗാബല്‍ അല്‍-ടെയര്‍ ആശ്രമ ദേവാലയത്തിലേക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവരും മുസ്ലീങ്ങളും അടങ്ങുന്ന തീര്‍ത്ഥാടകരുടെ പ്രവാഹം. കോപ്റ്റിക് ക്രൈസ്തവരുടെ ഏറ്റവും വലിയ പുണ്യകേന്ദ്രങ്ങളിലൊന്നായ ഗാബല്‍ അല്‍-ടെയര്‍ ആശ്രമ ദേവാലയം വര്‍ഷംതോറും കന്യകാമറിയത്തിന്റെ ജനനതിരുനാളും, സ്വര്‍ഗ്ഗാരോപണ തിരുനാളും ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. മെയ് അവസാനത്തോടെ ആരംഭിച്ച് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ സംബന്ധിക്കുവാന്‍ ഈജിപ്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ക്രിസ്ത്യാനികളും മുസ്ലീങ്ങളും അടങ്ങുന്ന ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കൊറോണ പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു ഇക്കൊല്ലത്തെ തീര്‍ത്ഥാടനം.

ഹെറോദേസിന്റെ ഭീഷണി ഭയന്ന് പലസ്തീനില്‍ നിന്നും പലായനം ചെയ്ത് ഈജിപ്തിലെത്തിയ തിരുകുടുംബം ഈജിപ്തിലെ സമാലുത്ത് നഗരത്തിലെത്തുകയും നൈല്‍ നദി മുറിച്ച് കടന്ന് കിഴക്ക് ഭാഗത്ത് താമസിക്കുകയും ചെയ്തുവെന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യം. തിരുകുടുംബം അവിടെ താമസിച്ചിരുന്ന ഗുഹയുടെ മുകളിലാണ് “പക്ഷികളുടെ കുന്ന്‍” എന്നര്‍ത്ഥമുള്ള ഗാബല്‍ അല്‍ ടെയര്‍ ആശ്രമം സ്ഥിതി ചെയ്യുന്നത്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയായ ഹെലേന രാജ്ഞിയുടെ ഉത്തരവിന്‍ പ്രകാരം എ.ഡി. 328-ലാണ് ഈ ആശ്രമം പണികഴിപ്പിക്കുന്നത്. യഥാര്‍ത്ഥ ദേവാലയം പാറ തുരന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ‘തിരുകുടുംബത്തിന്റെ വഴി’യിലെ ഏറ്റവും പ്രധാന സ്ഥലങ്ങളിലൊന്നാണ് ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം.

ഉണ്ണിയേശുവും, യൌസേപ്പിതാവും, ദൈവമാതാവും ഈ കുന്നിനരികെ താമസിച്ചു വരവേ കുന്നിന്‍ മുകളില്‍ നിന്നും ഒരു വലിയ പാറ അടര്‍ന്ന്‍ ഉരുണ്ട് വന്നുവെന്നും ഉണ്ണിയേശു കൈ നീട്ടി ആ പാറ തടഞ്ഞുനിര്‍ത്തിയെന്നും ഉണ്ണിയേശുവിന്റെ കൈപ്പത്തി ആ പാറയില്‍ പതിഞ്ഞുവെന്നും പ്രാദേശിക ഐതീഹ്യം നിലനില്‍ക്കുന്നതിനാല്‍ “മോണ്ടെ ഡെല്‍ പാല്‍മോ” എന്നും ഈ ആശ്രമദേവാലയം അറിയപ്പെടുന്നുണ്ട്. മുസ്ലീങ്ങളായ വിശ്വാസികള്‍ വര്‍ഷംമുഴുവനും ഇവിടം സന്ദര്‍ശിക്കാറുണ്ടെങ്കിലും, ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനമായ ആഗസ്റ്റ്‌ 15 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കുവാനാണ് കൂടുതലായും എത്തുന്നത്.

(ശ്രദ്ധിക്കുക:: ഖുറാനിലെയും ബൈബിളിലെയും മറിയം ഒന്നാണെന്ന ചിന്ത തെറ്റാണ്. വിഷയത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ തയാറാക്കിയ വീഡിയോ ലിങ്ക് ഇതോടൊപ്പം.

☛☛ ലിങ്ക്: ☛☛

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 54