Faith And Reason - 2024
‘പ്രാര്‍ത്ഥന മാത്രമാണ് ഞങ്ങളുടെ ആയുധം’: വയോധിക വൈദികന്റെ തട്ടിക്കൊണ്ടുപോകലില്‍ നൈജീരിയന്‍ മെത്രാന്‍
പ്രവാചക ശബ്ദം 27-05-2021 - Thursday
അബൂജ: ആറു ദിവസങ്ങള്‍ക്ക് മുന്‍പ് നൈജീരിയയിലെ സൊകോട്ടോ രൂപതയില്‍ നിന്നും അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയ എഴുപത്തിയഞ്ചു വയസ്സുള്ള കത്തോലിക്ക വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയുമായി നൈജീരിയയിലെ മെത്രാന്മാര്‍. ഫാ. ജോസഫ് കെകെ എന്ന വൈദികനെയാണ് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മോചനത്തിനായി തങ്ങള്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കാ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) നോട് വിവരിച്ചു. തങ്ങളിലൊരാള്‍ തട്ടിക്കൊണ്ടുപോയവരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നുണ്ടെന്നും, അവരുടെ മനുഷ്യത്വരഹിതമായ സംസാരവും ഭീഷണിയും വേദനാജനകമായ അനുഭവമാണെന്നും ഇക്കാര്യത്തില്‍ പ്രാര്‍ത്ഥന മാത്രമാണ് തങ്ങളുടെ ആയുധമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
അക്രമികള്‍ 2,40,000 യു.എസ് ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 1,20,000 ആയി കുറച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാ ഏജന്‍സികള്‍ പറയുന്നതുപോലെ വിവരങ്ങള്‍ പ്രാദേശിക സമൂഹങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വെറും കുറ്റവാളികളാണ് ഇവരെന്നും, പണം മാത്രമാണ് അവരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കട്സിന സംസ്ഥാനത്തില്‍ സെന്റ് വിന്‍സെന്റ് ഫെറെര്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ച ആയുധധാരികള്‍ മുപ്പത്തിമൂന്ന് വയസ് മാത്രം പ്രായമുണ്ടായിരിന്ന ഫാ. അല്‍ഫോണ്‍സോ ബെല്ലോയെ കൊലപ്പെടുത്തുകയും ഫാ. ജോസഫ് കെക്കേയേ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. കിരാത സംഘങ്ങള്‍ വിളയാടുന്ന നൈജീരിയയില്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങള്‍ വാളിന് കീഴെയാണ് കഴിയുന്നതെന്നും ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കാ പറഞ്ഞു.
കത്തോലിക്കാ വൈദികരെയും, വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയില്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. വടക്കന്‍ നൈജീരിയയിലെ കടൂണ അതിരൂപതയില്‍ 8 പേരെ കൊലപ്പെടുത്തിയ ശേഷം ഒരു കത്തോലിക്കാ വൈദികന്‍ ഉള്‍പ്പെടെ 10 പേരെ തട്ടിക്കൊണ്ടുപോയത് ഇക്കഴിഞ്ഞ മെയ് 17നാണ്. 2015 ജൂണ്‍ മുതല്‍ ഇതുവരെ ഇസ്ലാമിക തീവ്രവാദികളും, ഗോത്രവര്‍ഗ്ഗക്കാരും ഏതാണ്ട് 12,000-ത്തോളം നൈജീരിയന്‍ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് നൈജീരിയന്‍ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍സൊസൈറ്റി’ പറയുന്നത്. രാജ്യത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കത്തോലിക്ക മെത്രാന്‍മാര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നുണ്ടെങ്കിലും, നൈജീരിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്ക്രിയരാണെന്നാണ് അക്രമസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക