Faith And Reason - 2024

മനസ്താപത്തോടെ മഹാവ്യാധിയുടെ അന്ത്യത്തിനായി പ്രാർത്ഥിക്കാം: ഫാത്തിമ തിരുനാളിൽ പാപ്പ

പ്രവാചക ശബ്ദം 14-05-2021 - Friday

വത്തിക്കാന്‍ സിറ്റി: മഹാവ്യാധിയുടെ അന്ത്യത്തിനും മാനവരാശിയുടെ രക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മെയ് 13ന് ഫാത്തിമാനാഥയുടെ തിരുനാളിൽ പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. മറിയത്തിന്റെ വിമലഹൃദയത്തിന് നമ്മെത്തന്നേയും സഭയേയും സമസ്ത ലോകത്തേയും ഭരമേല്പിക്കാമെന്നും പാപ്പ ട്വീറ്റ് ചെയ്തു. “നമ്മുടെ ജീവിതവും ലോകത്തിന്‍റെ ചരിത്രവും ദൈവത്തിന്‍റെ കൈകളിലാണ്. മറിയത്തിന്‍റെ വിമലഹൃദയത്തിന് നമ്മെത്തന്നേയും സഭയേയും സമസ്ത ലോകത്തേയും ഭരമേല്പിക്കാം. സമാധാനത്തിനും മഹാവ്യാധിയുടെ അന്ത്യത്തിനും അനുതാപ ചൈതന്യത്തിനും നമ്മുടെ മനഃപരിവർത്തനത്തിനുംവേണ്ടി പ്രാർത്ഥിക്കാം.” - പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. #OurLadyofFatima എന്ന ഹാഷ് ടാഗോടെ ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളില്‍ സന്ദേശം പങ്കുവെച്ചിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »