News - 2025

നിരാലംബരേയും, നിസ്സഹായരേയും ആത്മഹത്യക്കു സഹായിക്കാമെന്നുള്ള നിയമ ഭേദഗതിയെ എതിർത്തുകൊണ്ട് ഷൂഷ്ബറി രൂപതാ മെത്രാൻ മാർക്ക് ഡേവിസ്

സ്വന്തം ലേഖകൻ 10-08-2015 - Monday

നിരാലംബരേയും, നിസ്സഹായരേയും ആത്മഹത്യക്കു സഹായിക്കാമെന്നുള്ള നിയമ ഭേദഗതിയെ ശക്തമായി എതിർത്തുകൊണ്ട് ഷൂഷ്ബറി രൂപതാ മെത്രാൻ മാർക്ക് ഡേവിസ് സന്ദേശം നല്കി. നിയമം പ്രാബല്യത്തിൽ വന്നാൽ അത് നിരാശയുടെ നിയമമായിരിക്കുമെന്ന് എന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.

പരിശുദ്ധകന്യകാമറിയം 1850ൽ Bernadette ക്ക് പ്രത്യക്ഷപ്പെട്ട പുണ്യമായ Lourd ൽ വെച്ചാണ് Bishop ഈ സന്ദേശം നല്കിയത്. Lourde ൽ വന്ന 800ൽ പരം തീർത്ഥാടകരെ ഈ നിയമത്തിനെതിരെ ശബ്ദമുയർത്താൻ അദ്ദേഹം നിർദ്ദേശിച്ചു. ഈ നിയമം September ൽ Parliament ൽ ചർച്ചക്ക് വരുമ്പോൾ അതിനെ എതിർക്കാൻ Bishop ജനങ്ങളെ ആഹ്വാനം ചെയ്തു. രോഗികളും പാവപ്പെട്ടവരുമായ അനേകർ Lourd ൽ എത്തിയപ്പോൾ വി. കുർബ്ബാനയിലാണ് Bishop ഈ സന്ദേശം നല്കിയത്.

ഈ നിയമം നിലവിൽ വന്നാൽ അതു ദയാവധത്തിലേക്കുള്ള നിയമത്തിന്റെ ആദ്യത്തെ ചവുട്ടുപടിയാകും. രോഗികളേയും, നിരാലംബരേയും, പാവപ്പെട്ടവരേയും , സഹായിക്കുകയും, സ്നേഹിക്കുകയും, താലോലിക്കികയും, ചെയ്യുന്ന ഒരു സമൂഹത്തിലേക്കാണ് ഈ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഈ നിയമം പാസ്സാക്കിയാൽ ഇതു രോഗികളേയും, പാവപ്പെട്ടവരേയും നിയമപരമായി സംരക്ഷിക്കുന്ന സാമൂഹിക വ്യവസ്തയെ നീക്കം ചെയ്യും. ഇതിനെതിരെ ശബ്ദം ഉയർത്താൻ ദിവസങ്ങൾ മാത്രമെ ഉള്ളൂ എന്ന് Bishop ഉപദേശിച്ചു.

സ്നേഹത്തിന്റേയും , കരുതലിന്റേയുമായ സംസ്കാരം വേണോ അതോ ദൈവം തന്ന നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്ന ദയാവധത്തിന്റെ സംസ്കാരം വേണോ? ബ്രിട്ടീഷ് സമൂഹത്തിന്റെ സംസ്കാരത്തിൽ ഇങ്ങനെ ഒരു നിയമം വന്നാൽ അതു വൃദ്ധസദനത്തിലും , ആശുപത്രികളിലും കഴിയുന്നവർക്ക് സംരക്ഷണം നല്കുന്നതിനു പകരം അവരെ മരിക്കാൻ സഹായിക്കുന്നു. ഇങ്ങനെയുള്ളവരെ സമാധാനമായി മരിക്കാൻ അനുവദിക്കുന്നതിനു പകരം അവരെ സമൂഹത്തിന്റെ ഒരു ബാധ്യതയായി കണക്കാക്കാൻ ഇടയാകും. നേരത്തെ എങ്ങനെയും മരിക്കുക എന്നത് അവരുടെ ഒരു കർത്തവ്യമായി മാറും.

Prime Minister David Cameron അദ്ദേഹത്തിന്റെ എതിർപ്പ് വ്യക്തമാക്കി. ബ്രിട്ടിഷ് മെഡിക്കൽ അസ്സോസ്സിയേഷനും ഈ ബില്ലിനെതിരെ ശക്തമായ പ്രധിഷേധമാണ് അറിയിച്ചിരിക്കുന്നത്. “മനുഷ്യജീവന്റെ മേൽ ഡോക്ടർമാർ ഉന്നതമായ ആദരവും ബഹുമാനവും പ്രകടിപ്പിക്കണം”. എന്ന ലോകാരോഗ്യസംഘടനയുടെ ജനീവയിൽ വെച്ചുനടന്ന സമ്മേളനത്തിലെ പ്രസ്ഥാവനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആരോഗ്യസംഘടനകൾ ഈ ബില്ല് പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു.

ലോകത്തെവിടെയായിരുന്നാലും നന്മയെ അംഗീകരിക്കുകയും തിന്മകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. യുകെയുടെ പല ഭാഗങ്ങളിലായി ജീവിക്കുന്ന നമുക്ക് ഈ തിന്മയ്ക്കെതിരെ പ്രതികരിക്കുവാനും ഈ ബില്ലിനെ പരാജയപ്പെടുത്തുവാനുമുള്ള സഭയുടെ ഉധ്യമത്തിൽ പങ്കാളിയാകാനും സാധിക്കും. താഴെ കൊടുത്തിരിക്കുന്ന Link ൽ ക്ലിക്ക് ചെയ്താൽ ഈ ബില്ലിനെതിരെ ഇംഗ്ളണ്ടിലെ കത്തോലിക്കാസഭ തയ്യാറാക്കിയിരിക്കുന്ന, ഓരോ സ്ഥലത്തേയും എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന ഫോം ലഭിക്കും. ഈ ഫോമിൽ നിങ്ങളുടെ Post Code കൊടുക്കുന്നതിനാൽ അതാതു സ്ഥലത്തെ എം പിക്ക് നിങ്ങളുടെ അപേക്ഷകൾ സഭ സമർപ്പിക്കുന്നതായിരിക്കും. വെറും രണ്ട് മിനിട്ട് ചെലവഴിച്ച് നിങ്ങൾ ഈ ഓൺലൈൻ ഫോം സമർപ്പിക്കുമ്പോൾ അത് അനേകായിരങ്ങളുടെ മാത്രമല്ല ഭാവിയിൽ നമ്മുടെ തന്നേയും ജീവനെ സംരക്ഷിക്കുകയാവും ചെയ്യുക.

സാമൂഹിക സംഘടനകളും, ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും മലയാളി വൈദികർ അവരുടെ ചാപ്ലിൻസിയിലെ വശ്വാസികളെ ഈ ഫോമിനേക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുമ്പോൾ അത് നാം വസിക്കുന്ന ഈ ദേശത്തെ സഭയോട് ചേർന്ന് ഒരു വലിയ തിന്മക്കെതിരെ പോരാടുകയും ദൈവത്തിൻറെ കല്പനകളെ അനുസരിക്കുകയുമായിരിക്കും ചെയ്യുക.

ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന Form

More Archives >>

Page 1 of 3