Arts - 2024

വിശുദ്ധ പാദ്രെ പിയോയെ ആസ്പദമാക്കി ഹോളിവുഡില്‍ പുതിയ സിനിമ ഒരുങ്ങുന്നു

പ്രവാചകശബ്ദം 17-08-2021 - Tuesday

ഇന്ത്യാന: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മിസ്റ്റിക്കുകളില്‍ പ്രധാനിയും പഞ്ചക്ഷതമുണ്ടാകുവാന്‍ ഭാഗ്യം ലഭിച്ച ഇറ്റാലിയന്‍ വൈദികന്‍ വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ആസ്പദമാക്കി പുതിയ സിനിമ വരുന്നു. സിനിമാ നിര്‍മ്മാതാവായ ആബേല്‍ ഫെറാര സംവിധാനം ചെയ്യുന്ന സിനിമയില്‍, വിശുദ്ധന്റെ വേഷം കൈകാര്യം ചെയ്യുന്നത് യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഷിയാ ലാബ്യൂഫാണ്. സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സിലെയും ഇന്ത്യാന ജോണ്‍സ് സിനിമകളിലെയും അഭിനയത്തിന് പുറമേ നിരവധി ഡിസ്നി ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രസിദ്ധനാണ് ലാബ്യൂഫ്.

2014-ല്‍ ഫ്യൂരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് താന്‍ യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് മുപ്പത്തിയഞ്ചുകാരനായ ലാബ്യൂഫ് മാഗസിന്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ വിശ്വാസ പരിവര്‍ത്തനത്തെ കുറിച്ച് പറഞ്ഞ ലാബെയൗഫ്, ആദ്യകാലങ്ങളില്‍ പേജിലുണ്ടായിരുന്ന പ്രാര്‍ത്ഥനകള്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, അത് പക്ഷേ തനിക്ക് രക്ഷ തന്ന കാര്യമായി മാറിയെന്നും കൂട്ടിച്ചേര്‍ത്തു. സന്യാസിയായ പാദ്രെ പിയോയെ കുറിച്ച് തങ്ങള്‍ ഒരു സിനിമ ചെയ്യുന്നുവെന്നും, ഈശോയുടെ പഞ്ചക്ഷത ഭാഗ്യം ലഭിച്ച അദ്ദേഹം ഇപ്പോള്‍ ഒരു വിശുദ്ധനാണെന്നും ലോകചരിത്രത്തിലെ ഏറ്റവും കലുഷിതമായ രാഷ്ട്രീയ കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും ‘വെറൈറ്റി’ക്ക് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ ഫെറാര പറഞ്ഞിരിന്നു.

സമീപകാല സിനിമ പ്രൊജക്റ്റുകള്‍ വെച്ച് നോക്കുമ്പോള്‍ ഇതൊരു വന്‍ പ്രൊജക്റ്റായിരിക്കുമെന്നാണ് ഫെറാര പറയുന്നത്. അതേസമയം വിശുദ്ധ പാദ്രെ പിയോയുടെ പേരിലുള്ള സിനിമയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ തിരുപ്പട്ടം സ്വീകരിച്ച പാദ്രെ പിയോയ്ക്കു നിരവധി തവണ പഞ്ചക്ഷതാനുഭവം ഉണ്ടായിട്ടുണ്ട്. വിശുദ്ധ പാദ്രെ പിയോ കുമ്പസാരിപ്പിച്ചിട്ടുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് 2012 ജൂണ്‍ 16-ന് പാദ്രെ പിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »