Youth Zone
ലഹരിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദും: ജാഗ്രതാ നിര്‍ദ്ദേശവുമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പ്രവാചകശബ്ദം 09-09-2021 - Thursday
പാലാ: കത്തോലിക്ക വിശ്വാസികളായ യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറവിലങ്ങാട് പള്ളിയിലെ എട്ടു നോമ്പ് തിരുനാള്‍ സമാപന ദിനത്തില്‍ പങ്കുവെച്ച സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമെന്ന് ബിഷപ്പ് പറഞ്ഞു.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇങ്ങനെ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ടാകും. ഒരുകാര്യം ഉറപ്പാണ്, നമ്മുക്ക് നമ്മുടെ പെണ്‍കുട്ടികളെ നഷ്ട്ടപ്പെടുന്നുണ്ട്. അത് പ്രണയ വിവാഹമല്ല. അത് നശിപ്പിക്കലാണ്, യുദ്ധ തന്ത്രമാണ്. രണ്ടു മതത്തില്‍പ്പെട്ടവര്‍ വിവാഹം ചെയ്താല്‍ എന്തു കുഴപ്പമാണ് ഉള്ളതെന്ന് ചോദിക്കുന്നവരുണ്ട്. അവര്‍ ഏത് രീതിയിലാണ് വിവാഹത്തിലേക്ക് വന്നതെന്നും അവര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നുണ്ടെന്നതും ഒരു വലിയ ചോദ്യമാണ്. പെണ്‍കുട്ടികളെ വിശ്വാസ ത്യാഗത്തിലേക്കും ഭീകര പ്രവര്‍ത്തനങ്ങളിലേക്കും നയിക്കുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇതിനെയാണ് എതിര്‍ക്കുന്നത്.
രണ്ടാമതായി വ്യാപകമായി നടക്കുന്നതാണ് നാര്‍ക്കോട്ടിക് ജിഹാദ്. അമുസ്ലിങ്ങളായവരെ ലഹരി വസ്തുക്കളും കഞ്ചാവും അടക്കമുള്ളവ ഉപയോഗിച്ച് അവരുടെ ജീവിതം നശിപ്പിച്ച് കളയുന്നതിനെയാണ് നര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നത്. തീവ്ര നിലപാടുകാര്‍ നടത്തുന്ന ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍ എന്നിവ കേന്ദ്രീകരിച്ചു അമുസ്ലീങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു നമ്മുടെ സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു.
കത്തോലിക്ക യുവതീയുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെ ഉണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സ്മരിച്ചു. പല തരത്തിലുള്ള ചതിക്കുഴികള്‍ നമ്മുക്ക് ചുറ്റുമുണ്ടെന്നും ഇക്കാര്യത്തില്‍ യുവതീ യുവാക്കള്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മ്മിപ്പിച്ചു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക