News - 2025

"ദൈവമാതാവ് സകല ജനതകളുടേയും അമ്മ": 25ാമത് ഇന്‍റര്‍നാഷ്ണല്‍ മരിയന്‍ കോണ്‍ഗ്രസ് നാളെ സമാപിക്കും

പ്രവാചകശബ്ദം 10-09-2021 - Friday

റോം: പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനായി റോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരിയന്‍ ശാസ്ത്ര പണ്ഡിതരുടെ കൂട്ടായ്മയായ ‘പൊന്തിഫിക്കല്‍ അക്കാദമിയ മരിയാന ഇന്റര്‍നാഷണലിസ്’ (പി.എ.എം.ഐ) സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് 'ഇന്റര്‍നാഷ്ണല്‍ മരിയോളജിക്കല്‍ മരിയന്‍ കോണ്‍ഗ്രസ് നാളെ സമാപിക്കും. “ഇന്നത്തെ സംസ്കാരങ്ങള്‍ക്കും ദൈവശാസ്ത്രങ്ങള്‍ക്കുമിടയിലെ മറിയം” എന്ന പ്രമേയവുമായി സെപ്റ്റംബര്‍ 8 മുതല്‍ 11 വരെ ഓണ്‍ലൈനിലൂടെയാണ് മരിയന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. വിവിധ പ്ലീനറി സെഷനുകളായി തിരിച്ചിട്ടുള്ള കോണ്‍ഗ്രസ്സില്‍ അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മരിയോളജിക്കല്‍ സൊസൈറ്റി അംഗങ്ങളും, മരിയന്‍ ശാസ്ത്ര പണ്ഡിതന്മാരുമായി ഏതാണ്ട് മുന്നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്.

ദൈവശാസ്ത്ര തലത്തിലും, ആരാധനാക്രമ തലത്തിലുമായി ലോകമെമ്പാടുമുള്ള മരിയന്‍ പണ്ഡിതന്‍മാരുടെ പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര മരിയന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പൊന്തിഫിക്കല്‍ സാംസ്കാരിക സമിതി പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഗിയാന്‍ഫ്രാങ്കോ റാവാസിയാണ് അന്താരാഷ്‌ട്ര മരിയന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത്. മരിയന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പ സന്ദേശമയച്ചിരുന്നു. അനുഗ്രഹീതയായ പരിശുദ്ധ കന്യകാമറിയത്തില്‍ ആശ്വാസം കണ്ടെത്തുവാന്‍ പാപ്പ തന്റെ സന്ദേശത്തിലൂടെ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

പൊതുവായ ഭക്തിയില്‍ പ്രകടമാകുന്ന സാംസ്കാരിക അനുരൂപണത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്. വംശമോ ദേശീയതയോ പരിഗണിക്കാതെ എല്ലാവരുടേയും അമ്മയാണ് പരിശുദ്ധ കന്യകാമറിയമെന്ന്‍ പറഞ്ഞുകൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.

വിശ്വാസത്തിനും, സംസ്കാരങ്ങള്‍ക്കും ഇടയിലുള്ള സംവാദങ്ങളുടെ വെളിച്ചത്തില്‍ മരിയന്‍ ശാസ്ത്രത്തിന്റെ പാതയെകുറിച്ച് വിചിന്തനം ചെയ്യുവാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ് അന്താരാഷ്‌ട്ര മരിയന്‍ ശാസ്ത്ര കോണ്‍ഗ്രസെന്ന് പി.എ.എം.ഐ പ്രസിഡന്റ് ഫാ. സ്റ്റെഫാനോ സെച്ചിന്‍, ഒ.എഫ്.എം പറഞ്ഞു. ഫാ. സ്റ്റെഫാനോയുടെ നേതൃത്വത്തില്‍ സമാപന സമ്മേളനത്തോടെയാണ് കോണ്‍ഗ്രസ് സമാപിക്കുക.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »