Life In Christ - 2024

പാപ്പുവ ന്യൂഗിനിയയില്‍ മലയാളി ബിഷപ്പിന്റെ സ്ഥാനാരോഹണം: ഡോ. സിബി പീടികയില്‍ അഭിഷിക്തനായി

പ്രവാചകശബ്ദം 27-09-2021 - Monday

ഐതപ്പെ: ഓഷ്യാനിയയിലെ പാപ്പുവ ന്യൂഗിനിയയിലെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ട ഹെറാള്‍ഡ്‌സ് ഓഫ് ഗുഡ് ന്യൂസ് സന്യാസസമൂഹാംഗവും മലയാളിയുമായ ഡോ. സിബി മാത്യു പീടികയില്‍ അഭിഷിക്തനായി. ഐതപ്പെ രൂപതയുടെ ആറാമതു മെത്രാനാണു ഡോ. സിബി പീടികയില്‍. ഇന്നലെ ഞായറാഴ്ച രാവിലെ 9.30ന്ഐതപ്പെയില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് പോര്‍ട്ട് മെര്‍സ്ബി ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോണ്‍ റിബാ മുഖ്യകാര്‍മികത്വം വഹിച്ചു. മദാംഗ് ആര്‍ച്ച് ബിഷപ്പ് ഡോ. ആന്റണ്‍ ബാല്‍, ബരൈന ബിഷപ്പ് ഡോ. ഓട്ടോ സെബാരി എന്നിവര്‍ സഹകാര്‍മികരായിരുന്നു. പ്രദേശത്തെ ഗോത്ര വംശജരുടെ അടക്കം വിവിധ പരിപാടികള്‍ മെത്രാഭിഷേക കര്‍മ്മത്തിന് മുന്നോടിയായി നടന്നു. മിഷന്‍ പ്രവര്‍ത്തനങ്ങളുമായി പാപ്പുവ ന്യൂഗിനിയയില്‍ എത്തിയ ഏതാനും മലയാളി സന്യസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

1970 ഡിസംബർ 6 ന് ഇടുക്കി ജില്ലയിലെ പെരുവന്താനത്തിനടുത്തുള്ള മേലോരമില്‍ മാത്യു വർക്കി- അന്നകുട്ടി ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. 1995 ഫെബ്രുവരി 1ന് വൈദികനായി.റാഞ്ചിയില്‍ ദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1998ൽ പാപ്പുവ ന്യൂ ഗ്വിനിയയിലെത്തി. വാനിമോ രൂപതയുടെ സെന്റ് ജോൺ വിയാനി രൂപത മൈനർ സെമിനാരിയുടെ റെക്ടര്‍, രൂപതയുടെ വൊക്കേഷണൽ ഡയറക്ടര്‍, യൂണിവേഴ്‌സൽ ലിവിംഗ് ജപമാല അസോസിയേഷൻ ഓഫ് പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ ഡയറക്ടർ, സെന്റ് ചാൾസ് ബോറോമിയോ മേജർ സെമിനാരിയിൽ പ്രൊഫസർ, രൂപത ധനകാര്യ സമിതി അംഗം തുടങ്ങീ വിവിധ സ്ഥാനങ്ങളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.വാനിമോ രൂപത വികാരി ജനറാളായി ശുശ്രൂഷ ചെയ്തുവരികെയാണ് ഐതപ്പെ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »