News - 2025

യേശുവിന്റെ ജീവിതവും മഹത്തായ പ്രബോധനങ്ങളും ഓർക്കുന്നു: ആശംസകളുമായി മോദിയും രാഷ്ട്രപതിയും

പ്രവാചകശബ്ദം 25-12-2021 - Saturday

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്കു ക്രിസ്മസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന്‍ ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നത്. "എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ! സേവനത്തിനും ദയയ്ക്കും വിനയത്തിനും ഏറ്റവും പ്രാധാന്യം നൽകിയ യേശുക്രിസ്തുവിന്റെ ജീവിതവും മഹത്തായ പ്രബോധനങ്ങള്‍ ഓർക്കുന്നു. ഏവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ". ചുറ്റും ഐക്യം ഉണ്ടാകട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു.

രാഷ്ട്രപതി റാം നാഥ് കോവിന്ദും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. സഹ പൗരന്മാർക്ക്, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള ക്രിസ്ത്യൻ സഹോദരീസഹോദരന്മാർക്ക് ക്രിസ്മസ് ആശംസകൾ. ഈ സന്തോഷകരമായ അവസരത്തിൽ, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും യേശുക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാനും നമുക്ക് പ്രതിജ്ഞാബദ്ധരാകാമെന്ന് രാഷ്ട്രപതി ട്വീറ്ററില്‍ കുറിച്ചു.

More Archives >>

Page 1 of 724