Faith And Reason - 2024
അന്ധകാരം നിറഞ്ഞ ഈ സമയത്ത് ദൈവത്തെ അന്വേഷിക്കേണ്ടതുണ്ട്: പ്രമുഖ അമേരിക്കന്‍ ഗായകന്‍ സീന്‍ ഫ്യൂച്ച്
പ്രവാചകശബ്ദം 30-12-2021 - Thursday
കാലിഫോര്‍ണിയ: അമേരിക്കയിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കുള്ള മറുപടിയും പ്രതീക്ഷയും ദൈവമാണെന്ന് പ്രമുഖ അമേരിക്കന്‍ ക്രിസ്ത്യന്‍ ഗാനരചയിതാവും, പാട്ടുകാരനുമായ സീന്‍ ഫ്യൂച്ച്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ‘ഫോക്സ് ന്യൂസ് പ്രൈംടൈം ഷോ’യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാജ്യത്തിന് വേണ്ട ആത്മീയ പ്രാധാന്യത്തേക്കുറിച്ചു ‘ലെറ്റ് അസ് വര്‍ഷിപ്പ്’ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ കൂടിയായ ഫ്യൂച്ച് വിവരിച്ചത്. അമേരിക്കയെ പിടികൂടിയിരിക്കുന്ന ഈ അന്ധകാരത്തിനിടയില്‍ രാജ്യം ദൈവത്തെ അന്വേഷിക്കേണ്ടതുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ വര്‍ഷിപ്പ് കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് 2020-ലെ വേനല്‍ക്കാലത്താണ് ഫ്യൂച്ച് ‘ലെറ്റ് അസ് വര്‍ഷിപ്പ്’ ആരംഭിച്ചത്.
“ഞങ്ങള്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് പോയി. കലാപരൂക്ഷിത നഗരങ്ങളിലും പോയി. എല്ലായിടത്തും അവസ്ഥ ഒന്നു തന്നെയാണ്. പ്രത്യാശക്ക് വേണ്ടി ജനങ്ങള്‍ തടിച്ചു കൂടുന്നു. ജനങ്ങള്‍ക്ക് ദൈവവുമായുള്ള ബന്ധം ആവശ്യമാണ്. തങ്ങളുടെ പരിപാടികളില്‍ തടിച്ചുകൂടുന്നവരില്‍ നിരവധി പേര്‍ക്ക് രക്ഷ ലഭിക്കുന്നു. നിരവധി പേര്‍ സൗഖ്യപ്പെടുന്നു. നിരവധി പേര്‍ ആസക്തികളില്‍ നിന്നും മോചിതരായി. തങ്ങളുടെ ജീവിതം യേശുവിന് സമര്‍പ്പിക്കുന്നു. ഈ കാരണം കൊണ്ടാണ് തങ്ങള്‍ ലെറ്റ് അസ് വര്‍ഷിപ്പ് തുടങ്ങിയതെന്നും തങ്ങളുടെ പ്രവര്‍ത്തികള്‍ ബൈബിള്‍പരമാണെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധിയേയും, ഭയാശങ്കകളെയും, അടിച്ചമര്‍ത്തലിനെയും, കാലിഫോര്‍ണിയയിലേ പോലെയുള്ള സ്ഥലങ്ങളിലെ സ്വേച്ഛാധിപതികളായ ഗവര്‍ണര്‍മാരേയും തങ്ങള്‍ കണക്കിലെടുക്കില്ലെന്നും തങ്ങള്‍ ഒരുമിച്ച് കൂടി ആരാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക എന്നത്തേക്കാളുമധികം ഇപ്പോഴാണ് ഇരുട്ടിനെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നും, ഇരുട്ടിന് വെളിച്ചത്തെ മറികടക്കുവാന്‍ കഴില്ലെന്നും പറഞ്ഞുകൊണ്ടാണ് ഫ്യൂച്ച് അഭിമുഖം അവസാനിപ്പിച്ചത്. 2022 ഒക്ടോബറില്‍ ഫ്ലോറിഡയിലെ മയാമിയില്‍ നിന്നുമാണ് ഫ്യൂച്ചറ്റിന്റെ അടുത്ത പര്യടനം ആരംഭിക്കുന്നത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പട്ട് ആരാധനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ തുറന്ന സ്ഥലങ്ങളില്‍ വലിയ വര്‍ഷിപ്പ് സംഗീത കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ശ്രദ്ധനേടിയ വ്യക്തി കൂടിയാണ് ഫ്യൂച്ച്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക