News - 2025

പ്രതിസന്ധികളുടെ ഇടയില്‍ ലെബനോന്‍ സന്ദര്‍ശിച്ച് വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി

പ്രവാചകശബ്ദം 06-02-2022 - Sunday

ബെയ്റൂട്ട്: സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയില്‍ ലെബനോനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വത്തിക്കാൻറെ വിദേശ കാര്യാലയ മേധാവി ലെബനൻ സന്ദർശിച്ചു. ലെബനോനിലെ ജനങ്ങളോടു പാപ്പായ്ക്കും പരിശുദ്ധസിംഹാസനത്തിനുമുള്ള സാമീപ്യത്തിൻറെയും ഐക്യദാർഢ്യത്തിൻറെയും അടയാളമായിരുന്നു, ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറിന്റെ സന്ദർശനം. ജനുവരി 31 മുതൽ ഫെബ്രുവരി 4 വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

രാജ്യത്തിനേറ്റ മുറിവുകൾ സൗഖ്യമാക്കുകയും പിരിമുറുക്കങ്ങൾക്ക് അയവുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജനതയ്ക്കിടയിൽ ഒരു ദേശീയ സംവാദത്തിൽ സജീവ പങ്കാളിയാകാനുള്ള വത്തിക്കാൻറെ സന്നദ്ധത ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ അറിയിച്ചു. ലെബനോനെ മുങ്ങിത്താഴാൻ അനുവദിക്കരുതെന്നും മറിച്ച്, ഉയിർത്തെഴുന്നേല്ക്കാൻ ക്രിയാത്മക നടപടികളിലൂടെ സഹായിക്കണമെന്ന് ഇക്കഴിഞ്ഞ ജനുവരി 10-ന് നയതന്ത്രപ്രതിനിധികളോടുള്ള പ്രഭാഷണത്തിൽ പാപ്പ നടത്തിയ അഭ്യർത്ഥന ആർച്ചുബിഷപ്പ് ആവർത്തിച്ചു.

കഴിഞ്ഞവര്‍ഷം ജൂലൈ നാലിനു ലെബനീസ് തലസ്ഥാനത്തെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 2750 കിലോഗ്രാം അമോണിയം നൈട്രേറ്റിനു തീപിടിച്ചുണ്ടായ മഹാസ്‌ഫോടനത്തില്‍ ഇരുന്നൂറിലധികം പേരാണു കൊല്ലപ്പെട്ടത്. മൂന്നു ലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി. കടുത്ത സാമ്പത്തികപ്രതിസന്ധിയും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നട്ടം തിരിയുന്നതിനിടെയിലായിരിന്നു സ്ഫോടനം.

വലിയ ക്രൈസ്തവ ചരിത്രമുള്ള പശ്ചിമേഷ്യൻ രാജ്യമാണ് ലെബനോൻ. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന നിരവധി പട്ടണങ്ങൾ ലെബനോനിലുണ്ട്. എഴുപതോളം തവണ ലെബനോൻ എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്നു ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 735