News - 2025
'ഒരു മോസ്കിന് ഒരു ക്രൈസ്തവ ദേവാലയം': പുതിയ നഗര കേന്ദ്രങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയവും വേണമെന്ന് നിര്‍ദ്ദേശവുമായി ഈജിപ്ഷ്യന്‍ പ്രസിഡന്റ്
പ്രവാചകശബ്ദം 08-03-2022 - Tuesday
കെയ്റോ: വടക്ക് - കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഈജിപ്തില്‍ ആധുനിക നഗരവല്‍ക്കരണത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന നഗരങ്ങളുടെ രൂപകല്‍പ്പനയിലും, പ്ലാനിലും ഒരു ക്രിസ്ത്യന്‍ ദേവാലയം കൂടി ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ക്കൊണ്ട് ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സിസി. ഈജിപ്ത്യന്‍ ഭരണകൂടം തുടക്കം കുറിച്ചിരിക്കുന്ന ആധുനിക നഗരവല്‍ക്കരണ പദ്ധതിയുടെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കിടയിലാണ് സിസി തന്റെ നിര്‍ദ്ദേശം ആവര്‍ത്തിച്ചത്. പുതിയ നഗരജില്ലകളില്‍ ഓരോന്നിലും ഒരു ക്രിസ്ത്യന്‍ ദേവാലയം വീതം ഉണ്ടായിരിക്കണമെന്നാണ് സിസിയുടെ നിര്‍ദ്ദേശം. എവിടെ മുസ്ലീം പള്ളിയുണ്ടോ അവിടെ ഒരു ക്രിസ്ത്യന്‍ ദേവാലയവും ഉണ്ടായിരിക്കണമെന്നാണ് തന്റെ നിര്‍ദ്ദേശത്തെ അദ്ദേഹം ചുരുക്കി പറഞ്ഞത്.
ദേവാലയത്തില്‍ വരുന്നവര്‍ 100 പേര്‍ മാത്രമാണെങ്കില്‍ പോലും ദേവാലയം നിര്‍മ്മിച്ചിരിക്കണമെന്ന്‍ സിസി അസന്നിഗ്ദമായി വ്യക്തമാക്കി. ഓരോ നഗരജില്ലക്കും അതിന്റേതായ ഒരു ദേവാലയം ഉണ്ടായിരിക്കണമെന്നു ആധുനിക നഗരാസൂത്രണത്തിന്റെ മാസ്റ്റര്‍ പ്ലാനില്‍ പറയുന്നുണ്ട്. മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള എല്ലാ പൗരന്‍മാര്‍ക്കും തങ്ങളുടെ ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കണമെന്നും പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം ഈജിപ്ത്യന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തെ അഭിനന്ദിച്ചുകൊണ്ട് വിവിധ ക്രിസ്ത്യന്‍ സഭാ പ്രതിനിധികളും സംഘടനകളും രംഗത്തെത്തി. പ്രസിഡന്റ് അബ്ദേല്‍ ഫത്ത അല്‍ സിസിയുടെ കാലത്ത് ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണത്തിന് ദേശീയ പ്രാധാന്യം ലഭിച്ചുവെന്നും, ആധുനിക ഈജിപ്തിന്റെ ചരിത്രത്തില്‍ ഇതൊരിക്കലും വിസ്മരിക്കപ്പെടില്ലെന്നും ഈജിപ്തിലെ ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റി പ്രസിഡന്റായ ആന്‍ഡ്രിയ സാകി പറഞ്ഞു.
2016-വരെ പുതിയ ദേവാലയ നിര്‍മ്മാണം ഈജിപ്തില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. നിലവിലിരുന്ന ഒട്ടോമന്‍ നിയമസംഹിതയോടൊപ്പം 1934-ല്‍ കൂട്ടിച്ചേര്‍ത്ത10 നിയമങ്ങള്‍ അനുസരിച്ച്, സ്കൂളുകള്‍, കനാലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റെയില്‍വേസ്, പാര്‍പ്പിട മേഖലകള്‍ എന്നിവിടങ്ങളില്‍ ദേവാലയം നിര്‍മ്മിക്കുവാന്‍ അനുമതിയില്ലായിരുന്നു. 2016 ഓഗസ്റ്റിലാണ് നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കുന്ന മുറക്ക് നിയമപരമായ അനുവാദം നല്‍കുവാന്‍ ഈജിപ്ഷ്യൻ പാര്‍ലമെന്റ് തീരുമാനിച്ചത്. പുതിയ നിയമമനുസരിച്ച് ഇതുവരെ അനുബന്ധ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 1,958 ക്രൈസ്തവ ദേവാലയങ്ങള്‍ക്കാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചിരിക്കുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക