News

തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 25ാമത്തെ ക്ലാസ് ശനിയാഴ്ച

പ്രവാചകശബ്ദം 17-03-2022 - Thursday

പ്രാര്‍ത്ഥിക്കുന്ന ഏതൊരാള്‍ക്കും പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ കഴിയുമോ? എന്തുക്കൊണ്ടാണ് മാമ്മോദീസയും സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബാനയും ഒരുമിച്ച് കൊടുക്കുന്ന പാരമ്പര്യം സഭ പുനഃരാരംഭിച്ചത്? രോഗിലേപനം അന്ത്യകൂദാശയല്ല: എന്തുക്കൊണ്ട്? കുമ്പസാരത്തില്‍ പാപങ്ങള്‍ എങ്ങനെയാണ് ഏറ്റുപറയേണ്ടത്? കൂദാശകളിലൂടെയുള്ള വിശുദ്ധീകരണം എങ്ങനെയാണ് നടക്കുന്നത്? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ ഇരുപത്തിയഞ്ചാമത്തെ ക്ലാസ് ശനിയാഴ്ച (മാര്‍ച്ച് 19) നടക്കും.

'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ഇരുനൂറിലധികം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്.

ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »