News - 2025

അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നടന്നത് ഗുരുതരമായ അതിക്രമം: കെസിബിസി

പ്രവാചകശബ്ദം 30-03-2022 - Wednesday

കൊച്ചി: ക്രൈസ്തവർ ഏറ്റവും പരിപാവനമായി കാണുന്ന വിശുദ്ധ കുർബ്ബാനയെ നിന്ദ്യമായ രീതിയിൽ അവഹേളിക്കാനുള്ള ശ്രമമാണ് കൊച്ചി രൂപതയുടെ അരുക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിൽ നടന്നതെന്ന് കെ‌സി‌ബി‌സി. സക്രാരിയിൽ സൂക്ഷിച്ചിരുന്ന തിരുവോസ്തിയും അതുൾക്കൊള്ളുന്ന പാത്രങ്ങളും അക്രമികൾ മോഷ്ടിച്ച ശേഷം ചതുപ്പിൽ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ ഈ പ്രവൃത്തിയെ കാണാനാകൂ. കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു പ്രവൃത്തിയെ അതീവ ഗുരുതരമായി കാണേണ്ടതുണ്ട്. ഇത്തരം പ്രവണതകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടതും, കർശനമായ നടപടികൾ ഉണ്ടാകേണ്ടതുമാണെന്ന്‍ കെ‌സി‌ബി‌സി ആവശ്യപ്പെട്ടു.

ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള കേസന്വേഷണത്തിന് പോലീസ് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ദൗർഭാഗ്യകരമായ പ്രവൃത്തി ക്രൈസ്തവ സമൂഹത്തിന് വളരെ വലിയ വേദന സൃഷ്ടിച്ചിരിക്കുന്നു. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടില്ലായെന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. കേരളകത്തോലിക്കാ സഭയുടെ പ്രതിഷേധവും വേദനയും അറിയിക്കുന്നതോടൊപ്പം, ഇത്തരം വിഷയങ്ങളിൽ ഗൗരവപൂർണ്ണമായ ഇടപെടലുകൾ സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാക ണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും കെ‌സി‌ബി‌സി പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.

More Archives >>

Page 1 of 749