News - 2025
പിഞ്ചു മനസ്സിൽ വർഗ്ഗീയത കുത്തിവെച്ച് പോപ്പുലർ ഫ്രണ്ട്: ക്രൈസ്തവർക്കും ഹൈന്ദവർക്കും നേരെ ആലപ്പുഴയിൽ കൊലവിളി
പ്രവാചകശബ്ദം 23-05-2022 - Monday
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാഥയിൽ ചെറിയ കുട്ടിയെകൊണ്ട് കടുത്ത വര്‍ഗ്ഗീയതയുള്ള മുദ്രവാക്യം വിളിപ്പിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. ഹൈന്ദവരുടെയും ക്രൈസ്തവരുടെയും മൃതസംസ്കാരത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വാങ്ങിവെച്ചോളുക എന്ന പ്രത്യക്ഷമായ ഭീഷണിയുള്ള മുദ്രവാക്യം ഈ കുഞ്ഞിനെക്കൊണ്ട് വിളിപ്പിക്കുകയും അത് ഉറക്കെ ഏറ്റുചൊല്ലുകയും ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
"അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വച്ചോളൂ ....
കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്ത് വെച്ചോളൂ ....
വരുന്നുണ്ടെടാ വരുന്നുണ്ടെടാ .. നിൻ്റെയൊക്കെ കാലന്മാർ" ..- എന്നതായിരിന്നു മുദ്രാവാക്യം. അനുബന്ധ മുദ്രാവാക്യങ്ങളിലും വലിയ ഭീഷണിയുണ്ടായിരിന്നു.
റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പോപ്പുലർ ഫ്രണ്ട്, ശനിയാഴ്ച ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തോടും മാർച്ചിനോടും അനുബന്ധിച്ചുള്ള റാലിയിലാണ് അമുസ്ലിങ്ങളായ ക്രൈസ്തവര്‍ക്കും ഹൈന്ദവര്‍ക്കും നേരെ വധഭീഷണി ഉളവാക്കുന്ന മുദ്രാവാക്യ വിളികള്‍ ഉണ്ടായിരിക്കുന്നത്. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്കാണ് പോപ്പുലർ ഫ്രണ്ടിന്റെ മാർച്ചും ബഹുജന റാലിയും നടന്നത്. റാലിക്കിടെയാണ് ഒരു പ്രവർത്തകന്റെ തോളത്തിരുന്ന കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇത് മറ്റു പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറുകയായിരിന്നു.
ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കൊച്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിക്കുകയും അതിനു പ്രോത്സാഹനം നല്‍കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷത്തെ പൂര്‍ണമായി തച്ചുടയ്ക്കുന്ന മുദ്രാവാക്യം വിളി വീഡിയോയ്ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സുരക്ഷ കണക്കിലെടുത്ത് നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരിന്നു. ഇവരുടെ സാന്നിധ്യത്തിലായിരിന്നു അതിതീവ്ര മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതെന്നതും ശ്രദ്ധേയമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക