News - 2025
യുഎസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
പ്രവാചകശബ്ദം 20-05-2022 - Friday
ടിജുവാന (മെക്സിക്കോ): അമേരിക്കയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെക്‌സിക്കൻ സംസ്ഥാനമായ ബജാ കാലിഫോർണിയയിൽ കത്തോലിക്ക വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെകേറ്റ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് ടിജുവാന അതിരൂപത വൈദികനായ ഫാ. ജോസ് ഗ്വാഡലുപ്പെ റിവാസ് സാൽഡാന (57) യുടെ മൃതദേഹം കണ്ടെത്തിയത്. ടിജുവാനയിൽ നിന്ന് ഏകദേശം 30 മൈൽ കിഴക്കുള്ള ടെക്കേറ്റിലെ വിശുദ്ധ യൂദാതദേവൂസ് ഇടവക വികാരിയായും പ്രാദേശിക കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവുമായി സേവനം ചെയ്യുകയായിരിന്നു അദ്ദേഹം. ടെക്കേറ്റിന്റെ പ്രാന്തപ്രദേശത്ത് വൈദികന്റെ മൃതദേഹം മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈദികന്റെ ആകസ്മിക വിയോഗത്തില്‍ ടിജുവാന അതിരൂപത ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മൊറേനോ ബാരോന്‍ ദുഃഖം രേഖപ്പെടുത്തി 25 വർഷത്തിലേറെയായി ടിജുവാന അതിരൂപതയിൽ സേവനമനുഷ്ഠിച്ച ഫാ. റിവാസ് സാൽഡാനയുടെ വേര്‍പാടില്‍ ദുഃഖിതരായവര്‍ക്ക് ഉത്ഥിതനായ ക്രിസ്തു ശക്തിയും ആശ്വാസവും പകരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മെക്സിക്കോയിലെ ബജ കാലിഫോർണിയ സംസ്ഥാനം. നാഷണൽ പബ്ലിക് സെക്യൂരിറ്റി സിസ്റ്റത്തിന്റെ എക്സിക്യൂട്ടീവ് സെക്രട്ടേറിയറ്റിന്റെ കണക്കനുസരിച്ച് വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ 593 കൊലപാതകങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്.
2018 ഒക്ടോബറിൽ ടിജുവാന അതിരൂപതയിലെ മറ്റൊരു വൈദികൻ കൊല്ലപ്പെട്ടിരിന്നു, ടിജുവാനയിലെ സെന്റ് ലൂയിസ് ഇടവക വികാരിയായിരുന്ന ഫാ. ഉമർ അർതുറോ ഒർട്ടയുടെ മൃതദേഹം ദിവസങ്ങളോളം കാണാതായ ശേഷം ഉപേക്ഷിക്കപ്പെട്ട കാറിൽ കണ്ടെത്തുകയായിരിന്നു. ലോകത്ത് വൈദികര്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമം നടക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യമാണ് മെക്സിക്കോ. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സിക്കോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നു ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക