News - 2025
ക്രൈസ്തവ വിദ്യാര്‍ത്ഥിനി ദെബോറയുടെ അരുംകൊല: ശക്തമായ നടപടി വേണമെന്ന് യൂറോപ്യൻ യൂണിയൻ
പ്രവാചകശബ്ദം 20-05-2022 - Friday
സൊകോട്ടോ: നൈജീരിയയില്‍ കഴിഞ്ഞയാഴ്ച മതനിന്ദ ആരോപിച്ച് ഇസ്ലാമിക സഹപാഠികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ക്രൈസ്തവ വിദ്യാര്‍ത്ഥിനി ദെബോറ സാമുവലിന്റെ ദാരുണാന്ത്യത്തില്‍ യൂറോപ്യൻ യൂണിയൻ (ഇയു) ദുഃഖം രേഖപ്പെടുത്തി. കുറ്റവാളികളെ നിയമ നടപടിയ്ക്ക് വിധേയരാക്കിയെന്ന് ഉറപ്പാക്കണമെന്ന് യൂറോപ്യൻ യൂണിയൻ നൈജീരിയൻ അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷെഹു ഷാഗരി കോളേജ് വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും സഹവിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്.
27 അംഗ സമിതി ആക്രമത്തെ അപലപിച്ചു സൊകോട്ടോയിൽ ദെബോറ സാമുവലിന്റെ ദാരുണമായ കൊലപാതകത്തിൽ അതീവ ദുഃഖമുണ്ടെന്നും പ്രതികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക മാത്രമല്ല, നീതി നടപ്പാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിൻ വെൽബിയും അക്രമത്തെ അപലപിച്ചു. ഈ അക്രമം ദൈവത്തിനെതിരായ പാപമാണെന്നും ദെബോറ സാമുവലിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും നൈജീരിയയെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നത് തുടരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
മതനിന്ദ ആരോപിക്കുമ്പോഴും 'യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന്‍ എന്നെ സഹായിച്ചു” എന്ന വോയിസ് മെസേജ് പോസ്റ്റ് ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിനിടെ ക്രൈസ്തവ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നു ആവശ്യപ്പെട്ട് മുസ്ലിം യുവാക്കള്‍ കത്തോലിക്ക ദേവാലയം ഉള്‍പ്പെടെയുള്ള മൂന്നു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക