News - 2025
ബ്രസീലിയന്‍ കർദ്ദിനാൾ ക്ലോഡിയോ ഹമ്മസ് ദിവംഗതനായി
പ്രവാചകശബ്ദം 05-07-2022 - Tuesday
സാവോ പോളോ: ബ്രസീലിലെ സാവോ പോളോ അതിരൂപതയുടെ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ക്ലോഡിയോ ഹമ്മസ് ദിവംഗതനായി. ശ്വാസകോശ അർബുദം ബാധിച്ച് ദീർഘകാലമായി ചികിത്സയില്‍ കഴിഞ്ഞിരിന്ന അദ്ദേഹം ഇന്നലെ ജൂലൈ 4 തിങ്കളാഴ്ചയാണ് അന്തരിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത സുഹൃത്തായിരിന്നു അദ്ദേഹം. സാവോ പോളോയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കുമെന്ന് സാവോ പോളോ അതിരൂപത അറിയിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, തദ്ദേശവാസികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ നിസ്തുലമായ സേവനം അദ്ദേഹം ചെയ്തിരിന്നു.
1934 ഓഗസ്റ്റ് 8-ന് ബ്രസീലിലെ മോണ്ടിനെഗ്രോയിൽ ജർമ്മൻ-ബ്രസീൽ വേരുകളുള്ള പിതാവിന്റെയും ജർമ്മൻ സ്വദേശിനിയായ മാതാവിന്റെയും മകനായാണ് ഹമ്മസിന്റെ ജനനം. ഫ്രാൻസിസ്കൻ സമൂഹത്തില്‍ ചേർന്നപ്പോൾ ക്ലോഡിയോ എന്ന പേര് സ്വീകരിച്ച അദ്ദേഹം 1958-ൽ വൈദികനായി. ബിഷപ്പാകുന്നതിന് മുന്‍പ് അദ്ദേഹം സെമിനാരികളിലും കത്തോലിക്ക സർവ്വകലാശാലകളിലും തത്ത്വശാസ്ത്രം പഠിപ്പിച്ചു. 1972-1975 കാലഘട്ടത്തിൽ റിയോ ഗ്രാൻഡെ ഡോ സുളിലെ ഫ്രാൻസിസ്കൻ സമൂഹത്തിന്റെ പ്രവിശ്യാ മേധാവിയായും ഫ്രാൻസിസ്കൻമാരുടെ ലാറ്റിൻ അമേരിക്കൻ കോൺഫറൻസുകളുടെ യൂണിയൻ പ്രസിഡന്റുമായി സേവനം ചെയ്തിരിന്നു.
1975 മാർച്ചിൽ, അദ്ദേഹത്തെ സാന്റോ ആന്ദ്രെയുടെ സഹായ മെത്രാനായി നിയമിച്ചു. അടുത്ത ഡിസംബറിൽ ജോർജ് ഡി ഒലിവേരയെ ബിഷപ്പായി നിയമിച്ചു. 1996-ൽ ഫോർട്ടലേസയിലെ ആർച്ച് ബിഷപ്പായും 1998-ൽ സാവോപോളോ ആർച്ച് ബിഷപ്പുമായി അദ്ദേഹത്തെ പരിശുദ്ധ സിംഹാസനത്തെ നിയമിച്ചു. 2001 ഫെബ്രുവരി 21നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനറിലെ അംഗമായ ഹമ്മസ്, പാൻ-അമസോണിയൻ എക്ലീഷ്യൽ നെറ്റ്‌വർക്കിന്റെയും (REPAM) പുതുതായി രൂപീകരിച്ച എക്ലേസ്യല്‍ കോൺഫറൻസ് ഓഫ് ആമസോണിയയുടെയും (CEAMA) പ്രസിഡന്റായിരുന്നു. പാൻ-ആമസോണിയൻ മേഖലയിലെ സിനഡിന്റെ പ്രത്യേക ഉത്തരവാദിത്വവും പ്രീ-സിനഡൽ കൗൺസിൽ അംഗ സ്ഥാനവും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന് നല്‍കിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക