Faith And Reason
“ഇതുപോലുള്ള സമയങ്ങളിലാണ് വിശുദ്ധരും ധീരന്മാരും ജനിക്കുന്നത്”: യുക്രൈന്‍ വൈദികന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
പ്രവാചകശബ്ദം 27-02-2023 - Monday
ഖാര്‍കീവ്: റഷ്യ യുക്രൈനു മേല്‍ നടത്തുന്ന യുദ്ധത്തിന് ഒരു വര്‍ഷമായ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നുള്ള വൈദികന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതുപോലുള്ള സമയങ്ങളിലാണ് ധീരന്മാരും വിശുദ്ധരും ജനിക്കുന്നതെന്നും, യുക്രൈന്‍ ജനതയുടെ വിശ്വാസത്തിന് മലയെപ്പോലും ഇളക്കുവാന്‍ കഴിയുമെന്നും യുക്രൈനിലെ ഖാര്‍കീവ് സ്വദേശിയും ‘സ്കൈനിയ’ എന്ന കത്തോലിക്കാ മാഗസിന്റെ ഡയറക്ടറുമായ ഫാ. ജൂരിജ് ബ്ലാസേജെവ്സ്കി പറഞ്ഞു. യുക്രൈന്‍ മണ്ണിലുള്ള റഷ്യന്‍ അധിനിവേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ഒരു വര്‍ഷം തികഞ്ഞത്. ക്രിസ്തു യുക്രൈന്‍ നഗരങ്ങളിലൂടെ കുരിശും വഹിച്ചു കൊണ്ട് നടക്കുക മാത്രമല്ല ചെയ്യുന്നത്. ബുച്ച, മരിയുപോള്‍, ഇസിയും എന്നിവിടങ്ങളില്‍ പ്രായമായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, സൈനികര്‍ക്കുമൊപ്പം അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നു ഫാ. ബ്ലാസേജെവ്സ്കി സ്മരിച്ചു.
ഖാർകിവിലെ ഇടവക വികാരി വീട് നഷ്ടപ്പെട്ട ഒരു ഡസനിലധികം ആളുകളെ പാർപ്പിച്ചിട്ടുണ്ട്. ആദിമസഭയുടെ കാലങ്ങളിലെന്നപോലെ അവർ ഒരുമിച്ചു ജീവിക്കുന്നു. അവർ ഒരുമിച്ച് പ്രാർത്ഥിക്കുന്നു; അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു; ബോംബാക്രമണ സമയത്ത് അവർ പള്ളിയുടെ നിലവറയിൽ ഒരുമിച്ച് കുർബാനയിൽ പങ്കെടുക്കുന്നുണ്ട്. ഒരിക്കൽ, ബോംബാക്രമണങ്ങൾക്കിടയിൽ ഇടവക വികാരിയും വിശ്വാസികളും ജപമാല ചൊല്ലാൻ പള്ളിയുടെ നിലവറയിലേക്ക് ഇറങ്ങി. നാലാമത്തെ രഹസ്യമായപ്പോള്‍ വലിയ നിശബ്ദത വന്നു: റഷ്യൻ പീരങ്കികൾ അപ്പോള്‍ വെടിവയ്പ്പ് നിർത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാപ്പയും, വത്തിക്കാനും, സഭയും ഈ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം വെറും വാക്കുകള്‍ മാത്രമല്ല. അധിനിവേശത്തിന്റെ ഭ്രാന്ത് കുറക്കുവാനുള്ള ശക്തി അതിനുണ്ട്. യുദ്ധത്തിനിടെ പാപ്പ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, നമ്മള്‍ കുറച്ച് മാത്രമാണ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ക്കും, എളിമക്കും ഞാന്‍ നന്ദി പറയുന്നു. കാരണം താന്‍ വിമര്‍ശിക്കപ്പെടുമെന്ന് അദ്ദേഹത്തിനറിയാം, പറഞ്ഞതില്‍ കൂടുതല്‍ സഹായങ്ങള്‍ പാപ്പ ചെയ്തു കഴിഞ്ഞുവെന്നും നിലവില്‍ റോമിലെ ഹോളി ക്രോസ് സര്‍വ്വകലാശാലയില്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥി കൂടിയായ ഫാ. ബ്ലാസേജെവ്സ്കി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പ യുക്രൈനേയും, റഷ്യയേയും മാതാവിന്റെ നിര്‍മ്മല ഹൃദയത്തിന് സമര്‍പ്പിച്ചതിനെ കുറിച്ച് “അത് യാദൃശ്ചികമല്ല” എന്നാണ് ഫാ. ബ്ലാസേജെവ്സ്കി പറഞ്ഞത്. ദുര്‍ബ്ബലരെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സഹായിക്കുവാനുള്ള ഒരവസരമാണ് നോമ്പുകാലമെന്നും, യുക്രൈന്‍ ജനതക്ക് നോമ്പുകാല സഹായത്തിന്റെയും, പ്രാര്‍ത്ഥനയുടെയും ആവശ്യമുണ്ടെന്നും, അത് സാഹോദര്യത്തിന്റെ മനോഹരമായൊരു പ്രകടനമായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ഫാ. ബ്ലാസേജെവ്സ്കി തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Tag: : ‘It’s in These Times When Heroes and Saints Are Born’ Father Jurij Blazejewski , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക