Social Media

കാത്തിരിക്കുന്ന ദൈവ കാരുണ്യം | തപസ്സു ചിന്തകൾ 15

ഫാ. ജെയ്സണ്‍ കുന്നേല്‍ എം‌സി‌ബി‌എസ് 06-03-2023 - Monday

''ഏറ്റവും കഠിനവും അസ്വസ്ഥവുമായ നിമിഷങ്ങളിൽ പോലും ദൈവത്തിന്റെ കരുണയും നന്മയും എല്ലാത്തിനെക്കാളും വലുതാണ്'' - ഫ്രാൻസിസ് പാപ്പ.

ദൈവകാരുണ്യത്തിന് അതിരുകളോ പരിധികളോ ഇല്ല എന്നു നമ്മളെ വിളിച്ചറിയിക്കുന്ന സമയമാണ് നോമ്പുകാലം. ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു: "ഞാൻ സ്നേഹവും കരുണയും മാത്രമാണ്. എന്റെ കാരുണ്യം അളക്കാൻ ഒരു മനുഷ്യനും കഴിയുകയില്ല.” മറ്റൊരിക്കൽ ഫൗസ്റ്റീന തന്നെത്തന്നെ, സംതൃപതിയോടെ, തനിക്കുള്ളതെല്ലാം ഈശോയ്ക്കു സമർപ്പിച്ചു എന്നു പറയുമ്പോൾ അതിനു മറുപടിയായി ഈശോ പറഞ്ഞ വാക്കുകൾ അവളെ അമ്പരിപ്പിച്ചു. “നിന്റെ സ്വന്തമായ കാര്യങ്ങൾ നീ ഇതുവരെ എനിക്കു സമർപ്പിച്ചിട്ടില്ല..”. വിശുദ്ധയായ ആ കന്യാസ്ത്രീ തനിക്കായി എന്താണ് സൂക്ഷിച്ചിരുന്നത്?.

ഈശോ ദയാപൂർവ്വം അവളോടു പറഞ്ഞു. "എന്റെ മകളെ, നിന്റെ വീഴ്ചകൾ എനിക്കു നൽകു”. ഈ നോമ്പുകാലം നമുക്കു ആത്മപരിശോധനയുടെ സമയമാട്ടെ: "ഞാൻ എന്റെ വീഴ്ചകൾ ദൈവത്തിനു നൽകിയിട്ടുണ്ടോ? ഞാൻ വീഴുമ്പോൾ, എന്നെ എഴുന്നേൽപ്പിക്കാനായി അവനെ ഞാൻ അനുവദിച്ചിട്ടുണ്ടോ? അതോ ഇപ്പോഴും അവ എന്റെ സ്വകാര്യ ദു:ഖങ്ങൾ മാത്രമാണോ? എന്നെ വേട്ടയാടുന്ന ഒരു കഴിഞ്ഞകാല പാപം, എന്റെ ഉള്ളിലുള്ള ഒരു മുറിവ്, ആരോടെങ്കിലുമുള്ള പക, ഒരു പ്രത്യേക വ്യക്തിയെക്കുറിച്ചുള്ള തെറ്റായ ധാരണ... ഇത്തരം തെറ്റുകളും വീഴ്ചകളും അവനു സമർപ്പിക്കാനും അതുവഴി അവൻ്റെ കാരുണ്യം അനുഭവിക്കാനും ഈ നോമ്പുകാലത്തു ദൈവ കാരുണ്യം നമ്മളെ കാത്തിരിക്കുന്നു.

More Archives >>

Page 1 of 35