News - 2024
വനിതകളുടെ ഡീക്കന്‍ പദവിയെ കുറിച്ച് പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക കമ്മീഷനെ നിയോഗിച്ചു
സ്വന്തം ലേഖകന്‍ 03-08-2016 - Wednesday
വത്തിക്കാന്‍: സഭയില്‍ വനിതകളുടെ ഡീക്കന്‍ പദവി വിഷയത്തില്‍ പഠനം നടത്തുവാന്‍ 12 പേരടങ്ങുന്ന പ്രത്യേക കമ്മീഷനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കമ്മീഷന്‍ അംഗങ്ങളില്‍ ആറു പുരുഷന്‍മാരും ആറു സ്ത്രീകളും ഉള്‍പ്പെടുന്നു. വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറിയായി സേവനം ചെയ്യുന്ന ആര്‍ച്ച് ബിഷപ്പ് ലൂയിസ് ലഡാരിയ ഫെരറാണ് കമ്മീഷന്റെ പ്രസിഡന്റ്. ഇതു സംബന്ധിക്കുന്ന ഉത്തരവ് ഇന്നലെയാണ് മാര്‍പാപ്പ പുറത്തിറക്കിയത്.
മേയ് മാസം നടന്ന അന്താരാഷ്ട്ര സുപ്പീരിയര്‍ ജനറലുമാരുടെ സമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ്, വനിത ഡീക്കന്‍ വിഷയം പഠിക്കുവാന്‍ താന്‍ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാം എന്ന് മാര്‍പാപ്പ ഉറപ്പ് നല്‍കിയത്. മാര്‍പാപ്പയുടെ ഈ വാക്കാണ് രണ്ടു മാസത്തിനുള്ളില്‍ തന്നെ അദ്ദേഹം ഭരണതലത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്.
ഡോക്ട്രിന്‍ ഓഫ് കോണ്‍ഗ്രിഗേഷന്‍സിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ജറാള്‍ഡ് മുള്ളറിനോടും സൂപ്പീരിയര്‍ ജനറലുമാരുടെ സംഘടനയുടെ പ്രസിഡന്റായ സിസ്റ്റര്‍ കാര്‍മെന്‍ സമ്മൂട്ടിനോടും പുതിയ കമ്മീഷനിലേക്കുള്ള ആളുകളെ നിര്‍ദേശിക്കുവാന്‍ മാര്‍പാപ്പ ജൂണില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ കമ്മീഷനില്‍ യുഎസില്‍ നിന്നുള്ള ഫൈലിസ് സഗാനോയും, ഫാദര്‍ റോബര്‍ട്ട് ഡോഡാറോയും ഉള്‍പ്പെടുന്നു. നിലവില്‍ വന്നിരിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍പാപ്പയാകും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക