Purgatory to Heaven. - August 2025
പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ സമയത്ത് ശുദ്ധീകരണസ്ഥലത്തു സംഭവിച്ചത്....!
സ്വന്തം ലേഖകന്‍ 15-08-2022 - Monday
“തടങ്കലിലായിരുന്നപ്പോള്‍ നിങ്ങള്‍ വേദനകള്‍ പങ്കിട്ടു. ധനത്തിന്റെ അപഹരണം സന്തോഷത്തോടെ നിങ്ങള്‍ സഹിച്ചു. എന്തെന്നാല്‍, കൂടുതല്‍ ഉത്കൃഷ്ടവും ശാശ്വതവുമായ ധനം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നു” (ഹെബ്രായര്‍ 10:34).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ആഗസ്റ്റ്-15
“പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ സമയത്ത് ശുദ്ധീകരണസ്ഥലം മുഴുവന്‍ ശൂന്യമാവുകയും, അവിടെ തടവിലായിരുന്ന ആത്മാക്കള്‍ പരിശുദ്ധ മാതാവിന്റെ വിജയകരമായ സ്വര്‍ഗ്ഗപ്രവേശനത്തില്‍ അവളെ അകമ്പടി സേവിക്കുകയും ചെയ്തു. ആ സമയം മുതല്‍ പരിശുദ്ധ കന്യകക്ക് തന്റെ ദാസരെ ശുദ്ധീകരണസ്ഥലത്ത് നിന്നും മോചിപ്പിക്കുവാനുള്ള വിശേഷാനുഗ്രഹം ലഭിച്ചിട്ടുണ്ട്.”
(വിശുദ്ധ പീറ്റര്‍ ഡാമിയന്‍).
Must Read: എന്താണ് ശുദ്ധീകരണസ്ഥലം?
വിചിന്തനം:
മഹാന്‍മാരായ വിശുദ്ധരെല്ലാവരും തന്നെ പരിശുദ്ധ മാതാവിനോടുള്ള ഭക്തി വഴി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ യാതനകളെ ലഘൂകരിക്കുമെന്നു സമര്‍ത്ഥിച്ചിട്ടുണ്ട്. ഏതെങ്കിലും മരിയന്‍ സംഘടനകളില്‍ അംഗമാകുക. ആത്മാക്കളുടെ രക്ഷയ്ക്കായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം പ്രത്യേകം യാചിക്കുക.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക