News - 2024
ആദ്യത്തെ തദ്ദേശീയ വൈദികനു വേണ്ടി മംഗോളിയന്‍ വിശ്വാസ സമൂഹം ഒരുങ്ങി; ഡീക്കന്‍ ജോസഫ് എന്‍ക് ഈ മാസം 28-ന് അഭിഷിക്തനാകും
സ്വന്തം ലേഖകന്‍ 17-08-2016 - Wednesday
ഉലാന്‍ബറ്റാര്‍: മംഗോളിയായുടെ ആദ്യത്തെ തദ്ദേശീയ വൈദികനായി ഡീക്കന്‍ ജോസഫ് എന്‍ക് ഈ മാസം 28-ാം തീയതി അഭിഷിക്തനാകും. മംഗോളിയായുടെ അപ്പോസ്‌ത്തോലിക് അദ്ധ്യക്ഷന്‍ ബിഷപ്പ് വെന്‍സിസലോ പാഡില്ലയാണ് ഡീക്കന്‍ ജോസഫ് എന്‍കിനു തിരുപട്ടം നല്‍കുന്നത്. നിലവില്‍ രാജ്യത്തിന് പുറത്തു നിന്നുമുള്ള വൈദികരാണ് മംഗോളിയന്‍ വിശ്വാസ സമൂഹത്തിന്റെ എല്ലാ ആത്മീയ ആവശ്യങ്ങളും നിര്‍വഹിക്കുന്നത്.
പുതിയ വൈദികന്‍ എത്തുന്നതോടെ മംഗോളിയന്‍ ജനത കൂടുതല്‍ ഉത്സാഹത്തോടെ ദൈവത്തിലേക്ക് അടുത്തുവരുമെന്ന് ഇമാക്യുലിന്‍ ഹേര്‍ട്ട് ഓഫ് മേരി കോണ്‍ഗ്രിഗേഷനിലെ വൈദികനായ ഫാദര്‍ പ്രോസ്പര്‍ മൂമ്പ പറഞ്ഞു. "1992-ല്‍ പുനസ്ഥാപിതമായ മംഗോളിയായിലെ സഭ വിദേശത്തു നിന്നുമെത്തുന്ന അജപാലകരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹമായിരുന്നു. പുതിയ വൈദികന്‍ എത്തുന്നതോടെ അത് കൂടുതല്‍ ആഴത്തില്‍ തദ്ദേശീയ ബന്ധം ആരംഭിക്കാന്‍ ഉപകരിക്കും". ഫാദര്‍ പ്രോസ്പര്‍ മൂമ്പ പറയുന്നു.
തദ്ദേശീയനായ ഒരു വ്യക്തി വൈദികനായി മാറുന്നത്, തങ്ങളുടെ ആത്മീയ ഉണര്‍വ്വിന് ലഭിച്ച ദൈവീക വരദാനമായാണ് വിശ്വാസികള്‍ കാണുന്നത്. 2014 ഡിസംബര്‍ മാസം 11-ാം തീയതി ഡൈജിയോണില്‍ വച്ച് ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ട ജോസഫ് എന്‍ക് അതിനു ശേഷം തന്റെ ശുശ്രൂഷ മേഖല മംഗോളിയായിലേക്ക് മാറ്റിയിരുന്നു. മംഗോളിയായിലെ വിവിധ ഇടവകകളിലായി തന്റെ വൈദിക പരിശീലനം ഡീക്കന്‍ ജോസഫ് എന്‍ക് അഭ്യസിച്ചു. 20 മിഷ്‌ണറിമാരും 50 കന്യാസ്ത്രീകളും 12 കോണ്‍ഗ്രിഗേഷനും മംഗോളിയായില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
പുതിയ പുരോഹിതന്റെ തിരുപട്ട ശുശ്രൂഷയ്ക്ക് മുന്നോടിയായി മംഗോളിയന്‍ വിശ്വാസികള്‍ ഇടവക തലങ്ങളില്‍ ധ്യാനങ്ങളും പ്രാര്‍ത്ഥനയും സംഘടിപ്പിക്കുന്ന തിരക്കിലാണ്. തങ്ങളുടെ ഭാവി വൈദികന് ആശംസകള്‍ നേര്‍ന്നുള്ള എഴുത്തുകള്‍ വിശ്വാസികള്‍ ഡീക്കന്‍ ജോസഫ് എന്‍കിന്റെ പേരില്‍ അയച്ചു തുടങ്ങി. തങ്ങളുടെ രാജ്യത്തു നിന്നു തന്നെ ഒരാളെ വൈദികനായി ലഭിക്കുന്നതിലുള്ള ഏറെ ആഹ്ലാദത്തിലാണ് വിശ്വാസികള്‍.
#SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക