News - 2024

പാക്കിസ്ഥാന്‍ തലസ്ഥാനത്തില്‍ പ്രാര്‍ത്ഥന സമ്മേളനം ഒരുക്കി ക്രൈസ്തവര്‍; പതിനായിരങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടി

സ്വന്തം ലേഖകന്‍ 13-08-2016 - Saturday

ഇസ്ലാമാബാദ്: ക്രൈസ്തവ മതപീഡനങ്ങള്‍ക്ക് പേരുകേട്ട പാകിസ്ഥാനില്‍ ഏകദിന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനായി ജിന്ന സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിനു പാക്കിസ്ഥാനി ക്രൈസ്തവര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ ക്രൈസ്തവര്‍ പങ്കെടുത്ത സമ്മേളനം എറ്റേര്‍ണല്‍ ലൈഫ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് നടത്തിയത്. പ്രാര്‍ത്ഥന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിരവധി രാഷ്ട്രീയ കക്ഷി നേതാക്കളും എത്തിയിരിന്നു.

പാക്കിസ്ഥാനിലെ പ്രശസ്തനായ സുവിശേഷ പ്രഘോഷകന്‍, പാസ്റ്റര്‍ അന്‍വര്‍ ഫാസല്‍ ആണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്യത്തില്‍ സമാധാനവും സാഹോദര്യവും പുലരുന്നതിനു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ചടങ്ങിനായി എത്തുന്ന ആയിരങ്ങള്‍ക്കായി കര്‍ശന സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ക്രൈസ്തവരോടുള്ള തങ്ങളുടെ ഐക്യവും സ്‌നേഹവും അറിയിക്കുന്നതിനായും അവര്‍ക്ക് ആശംസകള്‍ നേരുന്നതിനായും നിരവധി മുസ്ലീങ്ങളും ചടങ്ങിലേക്ക് കടന്നു വന്നു. ഇത്തരം വിപുലമായ ക്രൈസ്തവരുടെ ഒരു സമ്മേളനം പാക്കിസ്ഥാനില്‍ നടക്കുന്നത് ഇത് ആദ്യമായിട്ടാണ്. അനുദിനം നൂറുകണക്കിനു ക്രൈസ്തവ പീഡനങ്ങളാണ് രാജ്യത്തുടനീളം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പണ്‍ ഡോര്‍ ഇന്‍റര്‍നാഷണല്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ 8ാം സ്ഥാനത്താണ് പാകിസ്ഥാന്‍.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 69