Meditation. - August 2024

ജീവിതത്തിന്റെ ശരിയായ അര്‍ത്ഥം

സ്വന്തം ലേഖകന്‍ 20-08-2022 - Saturday

''യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക'' (മര്‍ക്കോസ് 10:21).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 20

യേശുവിന്റെ ഈ വാക്കുകളില്‍ പ്രകടമാകുന്നത് മഹത്തായ ഒരു പാഠമെന്നും ഈ ആധുനിക ലോകത്തില്‍ സുപ്രധാന പ്രശ്‌നങ്ങള്‍ക്കും മൗലിക ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമെന്നും ഈ വചനത്തെ വിശേഷിപ്പിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ജീവിതത്തിന്റെ ശരിയായ അര്‍ത്ഥത്തെപ്പറ്റി ഇന്ന്‍ ഏറെ സംശയം വെച്ചു പുലര്‍ത്തുന്നു. നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? പലരിലും ഉയരുന്ന ചോദ്യമാണിത്. സത്യത്തോടും, നന്മയോടുമുള്ള ഈ തുറന്ന സമീപനത്തില്‍ ഒരാള്‍ക്ക് അവനെ തന്നെ കണ്ടെത്താന്‍ കഴിയും. യേശുവിന്റെ സ്നേഹത്തെയും അവിടുത്തെ കാരുണ്യത്തെയും തുറന്ന മനസ്സോടെ നോക്കി കാണാന്‍ നമ്മുക്ക് സാധിക്കുകയാണെങ്കില്‍ നമ്മുടെ ജീവിതത്തിനു യഥാര്‍ത്ഥ മൂല്യമുണ്ടാകും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍, 1.10.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »