Meditation. - August 2024

യേശുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ സുവിശേഷങ്ങളിലേക്ക് നമ്മുടെ ഹൃദയം തുറക്കേണ്ടിയിരിക്കുന്നു

സ്വന്തം ലേഖകന്‍ 21-08-2023 - Monday

"ഞാന്‍ എന്റെ പിതാവിന്റെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കല്‍പനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും" (യോഹന്നാന്‍ 15:10).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 21

ധനികനായ യുവാവിന്റെ മടങ്ങല്‍ നമ്മെ ഏറെ ചിന്തിപ്പിക്കുന്നതാണ്. തന്നെ പിന്‍തുടരാനുള്ള യേശുവിന്റെ വിളി സ്വീകരിക്കുവാന്‍ അവന് ധാരാളം സ്വത്തുവകകള്‍ തടസ്സമായി നിന്നു. ഈ ലോകത്തിലെ ആസ്തികളും വസ്തുക്കളും ക്ഷണികമെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. യേശു ഇപ്രകാരമാണ് പറഞ്ഞത്:- "ഞാന്‍ നിങ്ങളോട് കല്‍പിക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്‌നേഹിതരാണ്" (യോഹ. 15:14). ദൈവഹിതത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധതയും അപരന് വേണ്ടിയുള്ള പ്രയത്‌നവുമാണ് സ്‌നേഹം നമ്മോടു ആവശ്യപ്പെടുന്നത്.

അപരന് വേണ്ടിയുള്ള പ്രയത്‌നത്തിന്റെ ആവശ്യകതയെ പറ്റി യേശു പറയുന്ന വാക്കുകള്‍ തുറന്ന മനസ്സോടെ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. യേശുവിന്റെ സ്നേഹം അനുഭവിച്ചറിയാന്‍ സുവിശേഷങ്ങളിലെ ക്രിസ്തുവിലേക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കേണ്ടിയിരിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ, പരീക്ഷണങ്ങളേയും ആശയക്കുഴപ്പങ്ങളേയും എല്ലാ തരത്തിലുമുള്ള തിന്മകളെ പ്രതിരോധിച്ചുകൊണ്ട്, നിങ്ങള്‍ക്ക് അവന്റെ വിളി അനുസരിക്കാന്‍ കഴിയും.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍ 1.10.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »