India - 2024

നവജാത ശിശുവിന്റെ കൊലപാതകം: കെസിബിസി പ്രോലൈഫ് സമിതി ആശങ്ക രേഖപ്പെടുത്തി

പ്രവാചകശബ്ദം 04-05-2024 - Saturday

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് നവജാത ശിശുവിനെ നടുറോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയതിൽ കെസിബിസി പ്രോലൈഫ് സമിതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം പ്രവൃത്തികൾ കേരളസമൂഹത്തിൽ കൂടിവരുന്നതിൽ സർക്കാരും സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരും കൂടുതൽ ശ്രദ്ധ ചെലുത്തണം. നിഷ്ഠൂരമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സീറോമലബാർ പ്രോ- ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.


Related Articles »