News

പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം

പ്രവാചകശബ്ദം 15-06-2024 - Saturday

റോം: പാദുവയിലെ വിശുദ്ധ അന്തോണീസിൻ്റെ ബഹുമാനാർത്ഥം തിരുനാള്‍ ദിനത്തില്‍ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം. ജൂൺ 13ന്, റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ലിസ്ബണിലെ കർദ്ദിനാൾ അമേരിക്കോ മാനുവൽ അഗ്വിയർ ആൽവസ് കാര്‍മ്മികനായി. വിശുദ്ധ അന്തോനീസിന്റെ രൂപവും തിരുശേഷിപ്പും വഹിച്ചുക്കൊണ്ടുള്ള പരമ്പരാഗത തിരുനാള്‍ ഘോഷയാത്ര മെരുലാന, വിയാലെ മാൻസോണി, വഴി ടാസ്സോ, ഡൊമെനിക്കോ ഫോണ്ടാന വഴി എറ്റേണൽ സിറ്റിയുടെ വിവിധ തെരുവുകളിലൂടെ സഞ്ചരിച്ചു. നിരവധി ആളുകളാണ് തിരുനാള്‍ ദിനത്തില്‍ ബസിലിക്കയില്‍ പ്രാര്‍ത്ഥനയുമായി എത്തിച്ചേര്‍ന്നത്.

വിശ്വാസത്തിൻ്റെ വൈകാരിക തലം വിശുദ്ധന്‍ എല്ലാവരിലേക്കും കൈമാറുകയാണെന്നും പാദുവയിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയുടെ റെക്ടറായ ഫാ. അൻ്റോണിയോ റമിന വത്തിക്കാൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ, പറഞ്ഞു. ആരെയും ഒഴിവാക്കാതെ എല്ലാവരേയും വിശുദ്ധന്‍ സ്വാഗതം ചെയ്യുകയാണ്. ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നത് ഒരു സാർവത്രിക ജനതയാണ്: പുരുഷന്മാരും സ്ത്രീകളും, ചെറുപ്പക്കാരും പ്രായമായവരും, ധനികരും ദരിദ്രരും, രോഗികളും ആരോഗ്യവാനും, ഉയർന്ന യോഗ്യതയുള്ളവരോ അല്ലാത്തവരോ ഉണ്ട്. അവര്‍ വിശ്വാസികളായിരിക്കണമെന്നില്ല.

ആളുകൾ ഈ പോർച്ചുഗീസ് വിശുദ്ധനെ നോക്കുന്നത് എല്ലാറ്റിനുമുപരിയായി ആശ്വാസത്തിനും പിന്തുണക്കും വേണ്ടിയാണ്. വിശുദ്ധ അന്തോനീസ് ഒരു യാത്രാ സഖിയാണ്, നമ്മുടെ ഓരോരുത്തരുടെയും സ്വകാര്യ യാത്രയിലെ ഒരു സുഹൃത്താണെന്നും ഫാ. അൻ്റോണിയോ കൂട്ടിച്ചേര്‍ത്തു. നിരവധി ഫ്രാന്‍സിസ്കന്‍ വൈദികരും തിരുനാള്‍ ആചാരണത്തില്‍ പങ്കെടുക്കുവാന്‍ റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്ക ദേവാലയത്തില്‍ എത്തിയിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 972