News - 2025
ഈശോ: അൽഫോൻസാമ്മയുടെ ഇഷ്ടനാമം | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 05
സി.റെറ്റി FCC 05-07-2024 - Friday
ഈശോ എന്ന തിരുനാമം ഉച്ചരിക്കുന്നത് എന്റെ നാവിന് ഏറെ മധുരതരമാണ് - വി. അൽഫോൻസാ
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും ശക്തമായ പ്രതീകമാണ് 'ഈശോ' എന്ന നാമം. ഈശോ നാമത്തെയാണ് അൽഫോൻസാമ്മ മുറുകെപ്പിടിച്ചതും സ്വന്തമാക്കിയതും. എന്തുകൊണ്ടായിരിക്കാം അവൾ ഇത്രയധികം ഈ പേരിന് സ്നേഹിച്ചത്?
1. സ്നേഹം : മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ ആത്യന്തികമായ പ്രകടനമാണ് ആ നാമം.
2. രക്ഷ: മനുഷ്യരാശിക്ക് രക്ഷ നൽകുന്ന ഈശോ നാമമാണത്.
3. വിടുതൽ: തിന്മയുടെയും പാപത്തിന്റെയും അടിമത്വത്തിൽ നിന്ന് ഈ നാമം മോചിപ്പിക്കുന്നു.
4. പ്രത്യാശ: സ്വർഗ്ഗം, നിത്യജീവിതം, പ്രത്യാശ എന്നിവയെല്ലാം ഈശോ എന്ന നാമത്തിൽ ഉൾക്കൊള്ളുന്നു.
അതിനാൽ അൽഫോൻസാമ്മ ഈ നാമത്തെ സ്നേഹിച്ചു സ്വന്തമാക്കി. തന്റെ അടുക്കൽ വരുന്ന സ്കൂൾ കുട്ടികളെ ചാപ്പലിൽ പോയി വിസീത കഴിക്കുവാൻ അൽഫോൻസാമ്മ പറഞ്ഞു വിടുമായിരുന്നു.. " വീട്ടു പണിക്കാരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീർന്നു. ആ കല്ലാണ് യേശു മറ്റാരിലും രക്ഷയില്ല" (Act 4/12-13) ആകാശത്തിന് മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്ക് വേണ്ടിയുള്ള ഏകനാമം ഈശോയാണെന്ന് അൽഫോൻസാമ്മ ഉറച്ചു വിശ്വസിച്ചു.
ഈശോ എന്ന തിരുനാമം ഉച്ചരിക്കുന്നതും ശ്രവിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് അത് പറയാൻ പ്രേരിപ്പിക്കുന്നതും അൽഫോൻസാമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള ഒരു കാര്യമായിരുന്നു. അൽഫോൻസാമ്മ തന്റെ ആത്മനാഥനായ ഈശോയെ വ്യക്തിപരമായി സ്നേഹിക്കുകയും ആ സ്നേഹത്തെ മുൻനിർത്തി സന്തോഷപൂർവ്വം പീഡകൾ സഹിക്കുകയും അവയ്ക്കുള്ള അവസരങ്ങൾ ചെയ്തിരുന്നു എന്നും ദുരിത നിർഭരമായ അവരുടെ ജീവിതത്തിൽ ഈ സ്നേഹം ഏതു വിധം അവൾക്ക് ധൈര്യവും ധൈര്യവും ആനന്ദവും നൽകിയിരുന്നുവെന്നും അവരുടെ ജീവിതകഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
അൽഫോൻസാമ്മയെപ്പോലെ ഈശോയുടെ മാധുര്യമുള്ള നാമത്തെ ഏറ്റുപറയുന്നതും ആ നാമത്തിൽ ആശ്രയം വയ്ക്കുന്നതും നമുക്കു ശീലമാക്കാം.