News

കത്തോലിക്ക കൂട്ടായ്മയിൽ നിന്നും പിറവിയെടുത്ത കുടുംബചിത്രം 'സ്വർഗം' തീയേറ്ററുകളില്‍

പ്രവാചകശബ്ദം 09-11-2024 - Saturday

കൊച്ചി: വിവിധ രാജ്യങ്ങളിലുള്ള പതിനഞ്ചോളം മലയാളികളായ പ്രവാസികൾ ചേര്‍ന്ന് ക്രിസ്തീയ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച 'സ്വര്‍ഗം' തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഇന്നലെ നവംബര്‍ 8-നാണ് സിനിമ റിലീസ് ചെയ്തത്. കത്തോലിക്ക സഭയ്ക്കും ക്രൈസ്തവ വിശ്വാസത്തിനും എതിരായും ധാര്‍മ്മിക മൂല്യങ്ങളെ തമസ്കരിക്കുന്നതുമായ നിരവധി സിനിമകൾ പുറത്തിറങ്ങുന്ന പശ്ചാത്തലത്തിലാണ് കാലഘട്ടത്തിൽ സഭയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികൾ കുടുംബ മൂല്യങ്ങളുടെ പ്രഘോഷണവുമായി ക്രിസ്തീയ പശ്ചാത്തലത്തില്‍ സിനിമ പുറത്തിറക്കിയിരിക്കുന്നത്.

'ഒരു സെക്കൻ്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോക്ട‌ർ ലിസി കെ ഫെർണാണ്ടസ് എഴുതിയ കഥയ്ക്ക് സംവിധായകൻ റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണമെഴുതിയിരിക്കുന്നത്.

അജു വർഗ്ഗീസ്, ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമയില്‍ സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്‌ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

സ്വർഗം സിനിമയുടെ നിർമ്മാതാവ് ഡോ. ലിസി കെ ഫെർണാണ്ടസ് ക്രിസ്തീയ ഗാന രചനരംഗത്തും പുസ്തക രചനയിലും ക്രിസ്തീയ മാധ്യമ രംഗത്തും നിറസാന്നിധ്യമാണ്. ചിത്രത്തിലെ ക്രിസ്തീയ ഗാനം ഉള്‍പ്പെടെ മൂന്നു ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിരിന്നു. ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഈ കുടുംബചിത്രം തിരസ്ക്കരിക്കപ്പെടാതിരിക്കാൻ ആദ്യത്തെ ഈ ഒരാഴ്ച എല്ലാ തിയേറ്ററുകളിലും നമ്മുടെ ആളുകളുടെ സജീവമായ സാന്നിധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു.

ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കു കോടികള്‍ മുടക്കി നല്‍കാറുള്ള പരസ്യം, 'സ്വര്‍ഗം' ചിത്രത്തിന് നല്‍കിയിട്ടില്ല. ആയതിനാല്‍ ചിത്രത്തിന്റെ ക്രിസ്തീയ ധാര്‍മ്മിക കുടുംബ മൂല്യങ്ങള്‍ പരിഗണിച്ചു സിനിമ കഴിയുന്നതും ഉടന്‍ തന്നെ തീയേറ്ററുകളില്‍ നിന്നു കാണണമെന്നും ആളുകളുടെ സജീവ സാന്നിധ്യം ഇല്ലെങ്കില്‍ വരും ദിവസങ്ങളിൽ തിയേറ്ററുകൾ നിന്നും സിനിമ മാറ്റപ്പെടുവാന്നുള്ള സാധ്യതയുണ്ടെന്നും ചലച്ചിത്ര രംഗത്തെ വിദഗ്ധര്‍ പറയുന്നു. സിനിമയ്ക്കു പിന്തുണ നല്‍കുവാനുള്ള ആഹ്വാനവുമായി കഴിഞ്ഞ ദിവസം സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്‍ സെക്രട്ടറിയും പി‌ആര്‍‌ഓയുമായ ഫാ. ആന്റണി വടക്കേകര വീഡിയോ പുറത്തുവിട്ടിരിന്നു.

(

അജു വർഗ്ഗീസ്, ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള സിനിമയില്‍ സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്‌ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം, തുഷാര പിള്ള, മേരി, മഞ്ചാടി ജോബി തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

സ്വർഗം സിനിമയുടെ നിർമ്മാതാവ് ഡോ. ലിസി കെ ഫെർണാണ്ടസ് ക്രിസ്തീയ ഗാന രചനരംഗത്തും പുസ്തക രചനയിലും ക്രിസ്തീയ മാധ്യമ രംഗത്തും നിറസാന്നിധ്യമാണ്. ചിത്രത്തിലെ ക്രിസ്തീയ ഗാനം ഉള്‍പ്പെടെ മൂന്നു ഗാനങ്ങള്‍ ഇതിനോടകം ശ്രദ്ധ നേടിയിരിന്നു. ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഈ കുടുംബചിത്രം തിരസ്ക്കരിക്കപ്പെടാതിരിക്കാൻ ആദ്യത്തെ ഈ ഒരാഴ്ച എല്ലാ തിയേറ്ററുകളിലും നമ്മുടെ ആളുകളുടെ സജീവമായ സാന്നിധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പറഞ്ഞു.

More Archives >>

Page 1 of 1019