News

ക്രൈസ്തവര്‍ക്ക് നേരെയുള്ള വിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണം: യൂറോപ്യന്‍ യൂണിയനോട് സഭ

പ്രവാചകശബ്ദം 13-12-2024 - Friday

മാഡ്രിഡ്, സ്പെയിന്‍: യഹൂദര്‍ക്കും, ഇസ്ലാം മതസ്ഥര്‍ക്കും എതിരെയുള്ള മതവിദ്വേഷത്തിനെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിച്ചതുപോലെ ക്രൈസ്തവര്‍ക്കെതിരേയുള്ള മതവിദ്വേഷങ്ങളെ ചെറുക്കുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കണമെന്ന് യൂറോപ്യന്‍ കമ്മ്യൂണിറ്റിയുടെ മെത്രാന്‍ സമിതി കമ്മീഷന്‍ (സി.ഒ.എം.ഇ.സി.ഇ) യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. യൂറോപ്പിലെ ക്രൈസ്തവര്‍ നേരിടുന്ന മതവിദ്വേഷങ്ങള്‍ക്കെതിരെ പോരാടുവാന്‍ കോര്‍ഡിനേറ്ററെ നിയമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് മൗലീകാവകാശങ്ങളെക്കുറിച്ചുള്ള മെത്രാന്മാരുടെ ഉപദേശകനായ അലെസ്സാന്‍ഡ്രോ കാല്‍ക്കാഗ്നോ കഴിഞ്ഞയാഴ്ച യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനില്‍ കത്തോലിക്ക സഭയെ ഔദ്യോഗികമായി പ്രതിനിധീകരിക്കുന്നത് യൂറോപ്യന്‍ കമ്മ്യൂണിറ്റിയുടെ മെത്രാന്‍ സമിതിയുടെ കമ്മീഷന്‍ ആണ്. “ഇത് ഇരവാദം സംബന്ധിച്ച ചോദ്യമല്ല മറിച്ച് സുരക്ഷയിലെ തുല്യത സംബന്ധിച്ചതാണ്”. മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കെതിരെ പോരാടാനുള്ള വ്യവസ്ഥകളും മതന്യൂനപക്ഷങ്ങളായ വിശ്വാസ സമൂഹങ്ങളെ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടിലൂടെ മാത്രം കാണരുതെന്ന് ചൂണ്ടിക്കാട്ടിയ കാൽകാഗ്നോ, ‘ഭൂരിപക്ഷങ്ങള്‍ V/S ന്യൂനപക്ഷങ്ങള്‍’ എന്ന് അടിവരയിടുന്ന ചില നയരൂപീകരുടേയും രാഷ്ട്രീയക്കാരുടേയും സമീപനത്തെ മാറ്റേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മതസ്വാതന്ത്ര്യം വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനില്‍ അവതരിപ്പിച്ച മുൻഗണനകളിലൊന്നാണ് കോ-ഓർഡിനേറ്ററെ നിയമിക്കണമെന്ന കാര്യം. മത സ്വാതന്ത്ര്യത്തെ ഒരു പ്രശ്നമുള്ള അവകാശമായിട്ടാണ് പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. ആരാധനാലയങ്ങളും മതപരമായ വിവരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും, മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണം യൂറോപ്യൻ യൂണിയൻ നയങ്ങളുമായി മികച്ച രീതിയിൽ സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.

യൂറോപ്പില്‍ വളര്‍ന്നുവരുന്ന വിശ്വാസപരമായ അസഹിഷ്ണുതകളില്‍ ശ്രദ്ധചെലുത്തിക്കൊണ്ടിരിക്കുന്ന ഒരു പാനലുമായി സഹകരിച്ചാണ് ഇത്തവണത്തെ പ്രാര്‍ത്ഥന - പ്രഭാതഭക്ഷണ പരിപാടി യൂറോപ്യന്‍ യൂണിയനില്‍ സംഘടിപ്പിച്ചത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. 1998-ലാണ് യൂറോപ്യന്‍ പ്രഭാത ഭക്ഷണ പ്രാര്‍ത്ഥന സ്ഥാപിതമായത്. യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പുറമേ, മറ്റ് സ്ഥാപനങ്ങളിലെ പ്രമുഖരും ഈ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »