News - 2024
കാരുണ്യ പ്രവര്‍ത്തികളില്‍ പ്രകൃതി സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 02-09-2016 - Friday
വത്തിക്കാന്‍: പരമ്പരാഗതമായി ക്രൈസ്തവര്‍ ചെയ്യുന്ന കരുണയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകൃതിയുടെ സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 'സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനമായ' ഇന്നലെ നല്കിയ തന്റെ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ പുതിയ തന്റെ ആഹ്വാനം നടത്തിയിരിക്കുന്നത്. പരിസ്ഥിതിയുടെ സംരക്ഷണവും പരിപാലനയും ക്രൈസ്തവരുടെ ഉത്തരവാദിത്വമാണെന്ന വിഷയത്തില്‍ ഊന്നിയാണ് പിതാവ് തന്റെ സന്ദേശം നല്‍കിയത്.
"പരമ്പരാഗതമായ ക്രൈസ്തവ ജീവിതത്തില്‍ ശാരീരികവും ആത്മീയവുമായ കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ പൊതുവേ നാം വീക്ഷിക്കുന്നത് വ്യക്തിപരമായി പ്രവര്‍ത്തിക്കേണ്ട ഒരു കൂട്ടം കര്മ്മങ്ങളായിട്ടാണ്. രോഗിക്ക് ആശുപത്രികളും, വിശക്കുന്നവര്‍ക്ക് ഭക്ഷണശാലകളും, പാര്പ്പിടങ്ങളില്ലാത്തവര്ക്ക് ഭവനവും, വിദ്യാഭ്യാസമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആത്മീയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി നാം കൗണ്‍സിലിംഗ് സെന്ററുകളും നടത്തുന്നു. മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളേയും ഉള്‍ക്കൊള്ളുന്ന എല്ലാത്തിലും കാരുണ്യത്തിന്റെ പ്രവര്‍ത്തി നമുക്ക് ആചരിക്കുവാന്‍ സാധിക്കണം".
"ഇതിനാല്‍ തന്നെ മനുഷ്യസമൂഹം വസിക്കുന്ന ഈ ഭൂമിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. പരമ്പരാഗതമായി നാം അനുഷ്ഠിച്ചു പോരുന്ന കാരുണ്യ പ്രവര്‍ത്തികളില്‍ നാം പാര്‍ക്കുന്ന ഭൂമിയുടെ സംരക്ഷണം കൂടി ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. പ്രകൃതിയുടെ സംരക്ഷണത്തിലൂടെ സൃഷ്ട്ടാവായ ദൈവം തന്റെ സൃഷ്ടിയുടെ ഉദ്ദേശത്തിലൂടെ എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്നു മനസിലാക്കുവാന്‍ നമുക്ക് സാധിക്കും". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് 1989-ല്‍ ഓര്‍ത്തഡോക്സ് സഭയാണ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സൃഷ്ടിയുടെ സംരക്ഷണ പ്രാര്‍ത്ഥനാ ദിനമായി ഇന്നലെ ആചരിച്ചത്.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള് ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക