News - 2024

ലാഹോര്‍ അതിരൂപതയില്‍ 5 ഡീക്കന്മാര്‍ കൂടി തിരുപട്ടം സ്വീകരിച്ചു; പാക്കിസ്ഥാനില്‍ ഈ വര്‍ഷം അഭിഷിക്തരായവര്‍ 21 പേര്‍

സ്വന്തം ലേഖകന്‍ 31-08-2016 - Wednesday

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോര്‍ അതിരൂപതയില്‍ അഞ്ചു വൈദികര്‍ കൂടി അഭിഷിക്തരായി. നിര്‍മ്മല ഹൃദയ കത്തീഡ്രല്‍ ദേവാലയത്തിലാണ് അഞ്ച് വൈദികര്‍ തിരുപട്ടം സ്വീകരിച്ച് സഭയുടെ അജപാലന ദൗത്യത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇതിനു മുമ്പ് മൂന്നു പേരെ ഒരുമിച്ച് അഭിഷേകം ചെയ്ത തിരുപട്ട ശുശ്രൂഷകളാണ് പാക്കിസ്ഥാനില്‍ നടന്നിട്ടുള്ളത്. ലാഹോര്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

വൈദികരായി വിളിക്കപ്പെട്ടിരിക്കുന്നവര്‍ ആദ്യം തന്നെ ഈ വിളിയുടെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ പറഞ്ഞു. "വൈദികര്‍ പണത്തിനോടോ മറ്റ് എന്തെങ്കിലും ഭൗതിക കാര്യങ്ങളോട് താല്‍പര്യമുള്ളവരാകരുത്. ഒരു വ്യക്തിയോടോ, ഒരു ഇടവകയോടോ, ഒരു പ്രത്യേക പദ്ധതിയോടോ മാത്രം ഒട്ടിചേരുവാനും വൈദികര്‍ ശ്രമിക്കരുത്. മറ്റുള്ളവരെ സേവിക്കുക എന്നതാണ് ഒരു പുരോഹിതന്റെ ദൗത്യമെന്ന കാര്യം ഒരിക്കലും മറക്കാതെ അതിനു വേണ്ടി മാത്രം നിലകൊള്ളുക". ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ നവാഭിഷിക്തരായ വൈദികരോട് പറഞ്ഞു.

പാക്കിസ്ഥാന്‍ കത്തോലിക്ക സഭയിലേക്ക് ഈ വര്‍ഷം ഇതുവരെ 21 പേര്‍ വൈദികരായി അഭിഷേകം ചെയ്യപ്പെട്ടു. ഈ വരുന്ന ഒക്ടോബര്‍ മാസം കറാച്ചി അതിരൂപതയില്‍ മൂന്നു പേര്‍ കൂടി തിരുപട്ടം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. 2001 സെപ്റ്റംബര്‍ 11-ന് യുഎസില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാനില്‍ കൂടുതല്‍ പേര്‍ വിശ്വാസത്തിന്റെ വഴിയിലേക്ക് കടന്നു വന്നതെന്ന് ലാഹോര്‍ കാരിത്താസ് മുന്‍ സെക്രട്ടറി ഫാദര്‍ ജോസഫ് ലൂയിസ് പറയുന്നു.

"പൌരന്‍മാര്‍ വിശ്വാസ ജീവിതത്തോട് കൂടുതല്‍ അടുക്കുകയാണ്. ഭരണാധികാരികള്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. ദൈവീകമായ ഇടപെടലിന് മാത്രമേ തങ്ങളെ രക്ഷിക്കുവാന്‍ കഴിയുകയുള്ളുവെന്ന് ആളുകള്‍ കൂടുതലായി മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഇതിന്റെ തെളിവായിട്ടാണ് കൂടുതല്‍ പേര്‍ സഭയോട് ചേരുന്നതും". ഫാദര്‍ ജോസഫ് ലൂയിസ് കൂട്ടിച്ചേര്‍ത്തു. പുതിയതായി തിരുപട്ടമേറ്റ അഞ്ചു വൈദികരും അവരുടെ സ്വദേശത്ത് നന്ദി സൂചകമായി ദിവ്യബലി അര്‍പ്പിക്കും. നവവൈദികനായി അഭിഷിക്തനായ ഫാദര്‍ ഇംതിയാസ് നിഷാന്‍ ജന്മദേശമായ ഇയാസോണിലാണ് തന്റെ കൃതജ്ഞത ബലി അര്‍പ്പിക്കുക.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 74