News

"അന്നയുടെ മാലാഖ"; ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു

പ്രവാചകശബ്ദം 28-12-2024 - Saturday

ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രിസ്തീയ പശ്ചാത്തലത്തില്‍ യൂട്യൂബിലൂടെ പുറത്തിറക്കിയ "അന്നയുടെ മാലാഖ" എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. വീട്ടുകാരുടെ വേണ്ട ശ്രദ്ധയോ പരിഗണനയോ ലഭിക്കാതെ മംഗലാപുരത്ത് മെഡിക്കല്‍ പഠനത്തിന് ചേരുവാന്‍ നിര്‍ബന്ധിതയായ അന്ന എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഷോര്‍ട്ട് ഫിലിംമില്‍ അവതരിപ്പിക്കുന്നത്.

ഷെക്കെയ്ന ന്യൂസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഈ ഹൃസ്വചിത്രം ചുരുങ്ങിയ സമയം കൊണ്ട് അരലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ആധുനിക കാലത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഒറ്റപ്പെടലും അതേ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും ഷോര്‍ട്ട് ഫിലിംമില്‍ അവതരിപ്പിക്കുന്നു. ടെസ മരിയ വര്‍ഗ്ഗീസ് എഴുതിയ കഥ അമല്‍ ടോമാണ് എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡി‌ഓ‌പി സീയോന്‍ ജോസ്. വി‌എഫ്എക്സ് എബി അഗസ്റ്റിന്‍, ജൈവിന്‍ വിന്‍സന്‍റ് ഓഡിയോ എഞ്ചിനീയര്‍.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »